രാജ്യസഭ ഉച്ചയ്ക്ക് 12 വരെ നിർത്തിവച്ചു

 
India

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം; ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 വരെ പിരിഞ്ഞു

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിച്ചതിനു പിന്നാലെ തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യസഭ നിർത്തിവയ്ക്കുന്നത്

Sarath Nath MS

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രക്ഷുബ്ദമായി പാർലമെന്‍റ്. ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സമരം നടത്തുന്ന വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ചൊവ്വാഴ്ച ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 വരെ നിർത്തിവച്ചു.

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിച്ചതിനു പിന്നാലെ തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യസഭ നിർത്തിവയ്ക്കുന്നത്. വർഷകാല സമ്മേളനത്തിന്‍റെ ആദ്യദിവസമായ തിങ്കളാഴ്ച സമാന വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം ഉയർന്നതോടെ രാജ്യസഭ മണിക്കൂറുകളോളം നിർത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാംദിവസമായ ചൊവ്വാഴ്ച സമാന പ്രതിസന്ധി ഉണ്ടായത്.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം