തേജ് പ്രതാപ് യാദവ്

 
India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; ബിഹാറിൽ വൻ സംഘർഷം, തേജ് പ്രതാപ് യാദവ് കസ്റ്റഡിയിൽ

ശനിയാഴ്ച നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് മാറിയത്

Sarath Nath MS

പട്ന: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി ബിഹാറിൽ നടന്ന പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ചു. പൊലീസ് നടത്തിയ ലാത്തിചാർജിൽ നിരവധി പേർക്ക് പരുക്കേറ്റു. മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്‍റെ മകനും ജനശക്തി ജനതാ ദൾ നേതാവുമായ തേജ് പ്രതാപ് യാദവിനെ പൊലീസ് കസ്റ്റഡിയിൽ‌ എടുത്തു. ശനിയാഴ്ച നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് മാറിയത്.

സമസ്തിപുർ-പട്ന റോഡ് ഉപരോധിച്ച പ്രതിഷേധക്കാർ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു. പട്ന, സിവാൻ, ജെഹനാബാദ്, ഷെയ്ക്പുര, റോഹ്‌ത്താസ് തുടങ്ങിയ സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി. പ്രശ്നബാധിത മേഖലകളിൽ വൻതോതിൽ പൊലീസിനെ വിന്യസിച്ചു.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം