India

''സോഷ്യൽ മീഡിയയിലൂടെ ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്നത് അനുവദിക്കാനാവില്ല'', തടവ് ശിക്ഷ ശരിവച്ച് സുപ്രീം കോടതി

ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. മധ്യപ്രദേശിലെ ജില്ലാ ജഡ്ജിയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ പ്രതിയെ 10 ദിവസം തടവ് ശിക്ഷിച്ച വിധിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

അനുകൂല വിധി ലഭിച്ചില്ലെന്നതിന്‍റെ പേരിൽ ജഡ്ജിമാരെ അപമാനിക്കാമെന്നു കരുതേണ്ട എന്നും വിഷയത്തിൽ കൂടുതൽ ഇടപെടാൻ താൽപര്യമില്ലെന്നും ജസ്റ്റിസ് ബേല എം ത്രിവേദിയും ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും അടങ്ങുന്ന അവധിക്കാല ബെഞ്ച് വ്യക്തമാക്കി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നാൽ എക്സിക്യൂട്ടീവിൽ നിന്നുള്ള സ്വാതന്ത്ര്യം മാത്രമല്ല, മറ്റ് ബാഹ്യശക്തികളിൽ നിന്നുള്ള സ്വാതന്ത്ര്യവും അർത്ഥമാക്കുന്നു. മറ്റുള്ളവർക്കും ഇതൊരു പാഠമാകണം. ജുഡീഷ്യൽ ഓഫീസറെ അപകീർത്തിപ്പെടുത്തുന്നതിന് മുമ്പ് രണ്ട് തവണ ആലോചിക്കണമെന്നും കോടതി ശാസിച്ചു.

എന്നാലിത് വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണ് എന്നാണ് ഹർജിക്കാരന്‍റെ അഭിഭാഷകന്‍ വാദിച്ചത്. തടവുശിക്ഷയുടെ ഉത്തരവ് അമിതമാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും അഭിഭാഷകൻ പറഞ്ഞു. മെയ് 27 മുതൽ ഹർജിക്കാരന്‍റ ജയിലിലാണെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ കരുണ കാണിക്കാനല്ല, നിയമം നടപ്പാക്കാനാണ് കോടതി എന്നും ബെഞ്ച് പ്രതികരിച്ചു.

വൈദ്യുതി നിയന്ത്രണം ആദ്യം പാലക്കാട്ടും മലപ്പുറത്തും

'രോഹിത് വെമുല ദളിതനല്ല, ജീവനൊടുക്കിയത് ജാതി വിവരം പുറത്തുവരുമെന്ന ഭയത്താൽ'

വയനാട്ടിലെ വോട്ടർമാരോട് രാഹുൽ കാണിച്ചത് നീതികേട്: ആനി രാജ

ലേബർ റൂമിൽ 'അമ്മയ്‌ക്കൊരു കൂട്ട്'; പദ്ധതി വിജയമെന്ന് ആരോഗ്യമന്ത്രി

മൊബൈൽ കോളുകളുടെ നിരക്കു വർധിക്കും; താരിഫ് വർധിപ്പിക്കാൻ ഒരുങ്ങി ടെലികോം കമ്പനികൾ