ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ‌ അവതരിപ്പിച്ചു; ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷം 
India

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ‌ അവതരിപ്പിച്ചു; ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷം

ബിൽ ജെപിസിക്ക് വിടണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ‌ അവതരിപ്പിച്ചു. നിയമ മന്ത്രി അർജുൻ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. പിന്നാലെ ബില്ലിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ബില്ല് പിൻവലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്നും ബില്‍ ഇന്ത്യയുടെ നാനാത്വം തകർക്കുമെന്നും ഏകാധിപത്യത്തിനുള്ള നീക്കമാണെന്നും പ്രതിപക്ഷപാർട്ടികൾ അവകാശപ്പെട്ടു.

ബിൽ ജെപിസിക്ക് വിടണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ബില്ലിനെ പിന്തുണച്ച് ടിഡിപി രംഗത്തെത്തി. എന്നാൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ബില്ല് കൊണ്ടുവന്നതെന്ന് അമിത് ഷാ പ്രതികരിച്ചു. പ്രധാനമന്ത്രി തന്നെ ജെപിസിക്ക് വിടാമെന്ന് പറഞ്ഞിട്ടുണ്ട്. ബില്ല് ജെപിസിക്ക് വിടാൻ എതിർപ്പില്ലെന്ന് നിയമമന്ത്രിയും വ്യക്തമാക്കി. ഭൂരിപക്ഷ പിന്തുണയിൽ ബില്ല് അവതരിപ്പിച്ചു. ജെപിസിക്കുള്ള പ്രസ്താവന ഈയാഴ്ച കൊണ്ടു വരും. ജെപിസി അംഗങ്ങളെ തീരുമാനിച്ച ശേഷം പ്രമേയം അവതരിപ്പിക്കാനും തീരുമാനമായി.

പോരൊഴിയാതെ കോൺഗ്രസ്

വി.ഡി. സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം

ഓണം വാരാഘോഷം: മെട്രൊ വാർത്തയ്ക്ക് രണ്ട് പുരസ്കാരങ്ങൾ

സി.പി. രാധാകൃഷ്ണൻ അടുത്ത ഉപരാഷ്ട്രപതി

ഇന്ത്യ ഇറങ്ങുന്നു; സഞ്ജുവിന്‍റെ കാര്യത്തിൽ സസ്പെൻസ്