കളിച്ചുകൊണ്ടിരിക്കെ മൂർഖൻ പാമ്പ് കൈയിൽ ചുറ്റി; കടിച്ചു കൊന്ന് ഒരു വയസുകാരൻ
ബേട്ടിയ: കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു വയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് പാമ്പെത്തുകയും കൈയിൽ ചുറ്റുകയായിരുന്നു. തുടർന്ന് ഗോവിന്ദ എന്ന കുട്ടി പാമ്പിനെ കടിച്ച് കൊല്ലുകയായിരുന്നു.
പിന്നാലെ തന്നെ കുട്ടി അബോധാവസ്ഥയിലായി. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ആദ്യം അടുത്തുള്ള ഹെൽത്ത് സെന്‍ററിലും പിന്നീട് ബേട്ടിയയിലെ സർക്കാർ ആശുപത്രിയിലേക്കും മാറ്റി. നിലവിൽ കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് വിവരം. കുട്ടി ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണ്.