മണാലിയിൽ മേഘവിസ്ഫോടനം; 2 വീടുകൾ ഒലിച്ചു പോയി, 62 ട്രാൻസ്ഫോർമറുകൾ നശിച്ചു|Video 
India

മണാലിയിൽ മേഘവിസ്ഫോടനം; 2 വീടുകൾ ഒലിച്ചു പോയി, 62 ട്രാൻസ്ഫോർമറുകൾ നശിച്ചു|Video

ദേശീയ പാതയിലൂടെയുള്ള ഗതാഗതം താത്കാലികമായി വഴി തിരിച്ചു വിട്ടിരിക്കുകയാണ്.

നീതു ചന്ദ്രൻ

മണാലി: ഹിമാചൽ പ്രദേശിലെ മണാലിയിലുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് മണാലി- ലേ ദേശീയ പാതയിൽ മിന്നൽ പ്രളയം. വ്യാഴാഴ്ച പുലർച്ചയോടെയാണ് മണാലിയിൽ മേഘവിസ്ഫോടനം ഉണ്ടായത്. മിന്നൽ പ്രളയത്തിൽ പാൽച്ചാനിലെ രണ്ട് വീടുകൾ ഒഴുകിപ്പോയി. ആളപായമില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ദേശീയ പാതയിലൂടെയുള്ള ഗതാഗതം താത്കാലികമായി വഴി തിരിച്ചു വിട്ടിരിക്കുകയാണ്.

മാണ്ഡിയിലെ 12 റോഡുകൾ അടക്കം ആകെ 15 പാതകളിൽ ഗതാഗതം വഴിതിരിച്ചു വിട്ടിട്ടുണ്ട്. ബുധനാഴ്ച രാത്രിയോടെ ഉണ്ടായ ശക്തമായ മഴയിൽ സംസ്ഥാനത്തെ 62 ട്രാൻസ്ഫോർമറുകൾ തകർന്നുവെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾ അത്യാവശ്യമെങ്കിൽ മാത്രമേ യാത്രകൾ നടത്താവൂ എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജൂലൈ 28 വരെ ഹിമാചലിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

മുത്തുസാമിക്ക് അർധസെഞ്ചുറി; ഇന്ത‍്യക്കെതിരേ നിലയുറപ്പിച്ച് ദക്ഷിണാഫ്രിക്ക

വായ്പ തട്ടിപ്പ്; പി.വി. അൻവറിനെ ചോദ്യം ചെയ്യാൻ ഇഡി

ടാർഗറ്റ് പൂർത്തിയാക്കിയില്ല; ഉത്തർപ്രദേശിൽ ബിഎൽഒമാർക്കെതിരേ കേസ്

സ്കൂളിനു സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി

വോട്ടുപിടുത്തത്തിനിടയിൽ പാമ്പുപിടിക്കുന്ന സ്ഥാനാർഥി