പെട്രോൾ, ഡീസൽ, പാചകവാതക വില വർധന ഉടൻ!! സൂചന നൽകി കേന്ദ്രം

 
India

പെട്രോൾ, ഡീസൽ, പാചകവാതക വില വർധന ഉടൻ!! സൂചന നൽകി കേന്ദ്രം

രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയെത്തുടർന്ന് കനത്ത നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികൾ സമ്മർദം ചെലുത്തുണ്ട്

Namitha Mohanan

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉൾപ്പെടെയുള്ളവയിൽ ഉടൻ വർധനവുണ്ടായേക്കും. രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയെത്തുടർന്ന് കനത്ത നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികൾ സമ്മർദം ചെലുത്തുണ്ട്. ഈ സാഹചര്യത്തിലാണ് വില വർധനവുണ്ടായേക്കുമെന്ന സൂചന കേന്ദ്ര മന്ത്രാലയത്തിന്‍റെ ഭാഗത്തു നിന്ന് വരുന്നത്.

ഈയാഴ്ച അന്താരാഷ്ട്ര അസംസ്‌കൃത എണ്ണ വില നാല് വർഷത്തെ ഉയർന്ന നിരക്കായ ബാരലിന് 126 ഡോളറിലെത്തിയിരുന്നു. ഇതിനുശേഷം ചെറിയ തോതിൽ കുറഞ്ഞെങ്കിലും 110 ഡോളറിന് മുകളിൽ തന്നെയാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പരിമിതപ്പെടുത്തുകയും അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ തടസപ്പെടുകയും ചെയ്തതാണ് എണ്ണ വില ഉയരാൻ കാരണം.

ഇതിനു പുറമേ ഗാർഹിക എൽപിജിക്കും വില ഉയർന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടർ വില വർധിച്ചിരുന്നു. 19 കിലോ സിലിണ്ടറിന് 993 രൂപയാണ് ഉയർന്നത്. ഇതിനെതിരേ ഹോട്ടലുടമകൾ വ്യാപക പ്രതിഷേധമാണ് ഉയർത്തുന്നത്.

മോഡ്രിച്ചിന്‍റെ ഇരുന്നൂറാം മത്സരത്തിൽ ക്രൊയേഷ്യക്ക് ജയം; പനാമ പുറത്ത്

എസ്എച്ച്ഒ മാറി എസ്ഐ ഭരണം തിരിച്ചുവരുന്നു

രാജകീയം റൊണാൾഡോ; റെക്കോഡുമായി വിമർശകർക്ക് മറുപടി | ഉസ്ബെക് വലയിൽ പോർച്ചുഗീസ് ഗോൾ വർഷം

മുഹറം പൊതു‌ അവധി വെള്ളിയാഴ്ച

ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വീഴ്ത്തിയെന്ന പാക് നുണ പൊളിച്ച് വ്യോമസേന