എൺപതാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി

 
India

എൺപതാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി

ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

Namitha Mohanan

ന്യൂഡൽഹി: എൺപതാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു.

ധീരസ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമെന്ന് പറഞ്ഞ പ്രധാനമന്ത്രി സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങിയത് ചരിത്രനിമിഷമാണെന്നും വ്യക്തമാക്കി. 2047 ൽ ഇന്ത്യ നൂറാം സ്വതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും പുത്തൻ പ്രതീക്ഷകളുമായി നാം മുന്നേറുകയാണെന്നും മോദി പറഞ്ഞു. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള യാത്രയിലാണ് നാം. ആ യാത്ര സഫലമാകും, സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകും.

സാങ്കേതിക മേഖലയിലും ഡിജിറ്റൽ രംഗത്തും മുന്നേറ്റമുണ്ടായി. ദാരിദ്ര്യനിർമാർജനമെന്ന ലക്ഷ്യം വിജയം കാണുന്നു. കാലഹരണപ്പെട്ട നിയമങ്ങൾ തള്ളിക്കളഞ്ഞു. നിയമവ്യവസ്ഥ ശക്തവും സുതാര്യവുമാക്കിയെന്നും അദ്ദേഹം പരഞ്ഞു.

അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കുമെന്ന ലക്ഷ്യം സാക്ഷാത്ക്കരിച്ചു. സ്വയംപര്യാപ്തത യാഥാർഥ്യമാകണമെന്നും അതിനായി നമ്മുടെ കാര്യക്ഷമത വർധിപ്പിക്കണമെന്നും മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കാത്ത സാഹചര്യം ഇവിടെയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയഗീതമായ വന്ദേമാതരത്തിന്‍റെ 150-ാം വാർഷികവും യുവശക്തിയും പ്രമേയമാക്കിയാണ് ഈ വർഷത്തെ ആഘോഷം. 

ഇന്തോനേഷ്യയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 2 പേര്‍ മരിച്ചു, സുനാമി മുന്നറിയിപ്പ്

റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു