ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഉദ്ഘാടനം ചെയ്തു
PIB
കത്രയ്ക്കും ശ്രീനഗറിനുമിടയിൽ അതിവേഗ സഞ്ചാരത്തിനൊരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് യാത്രാ സമയം കുറയ്ക്കുകയും ജമ്മു കശ്മീർ ജനതയ്ക്കായി സർക്കാർ ഒരുക്കുന്ന ജീവിത സൗകര്യങ്ങളിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു.
കേവലമൊരു പുതിയ ട്രെയ്‌ൻ സർവീസ് എന്നതിലുപരിയായ വികസനമാണിത്. 11 വർഷ കാലയളവിൽ ഈ മേഖലയിലെ റെയ്‌ൽവേ ശൃംഖല എത്രത്തോളം വികസിച്ചു എന്നതിന്‍റെ പ്രതീകമാണ് ഈ വന്ദേ ഭാരത് എക്സ്പ്രസ്.
ഈ വികസന കുതിപ്പിന് മുദ്ര ചാർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ജമ്മു കശ്മീർ സന്ദർശിച്ചു. പുതിയ വന്ദേ ഭാരത് ട്രെയ്‌നുകൾ ഫ്ലാഗ് ഓഫ് ചെയ്ത അദ്ദേഹം 2 എൻജിനീയറിങ് അത്ഭുതങ്ങളും ഉദ്ഘാടനം ചെയ്തു: ചെനാബിന് മുകളിലുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയ്‌ൽവേ മേൽപ്പാലം, അഞ്ജിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയ്‌ൽ പാലം എന്നിവ.