India

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്

ഓഗസ്റ്റ് 22 മുതൽ 24 വരെയാണ് ഉച്ചകോടി. ഉച്ചകോടിക്കു ശേഷം ഓഗസ്റ്റ് 25ന് മോദി ഗ്രീസ് സന്ദർശിക്കുമെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. ഓഗസ്റ്റ് 22 മുതൽ 24 വരെയാണ് ഉച്ചകോടി. ഉച്ചകോടിക്കു ശേഷം ഓഗസ്റ്റ് 25ന് മോദി ഗ്രീസ് സന്ദർശിക്കുമെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഗ്രീക് പ്രധാനമന്ത്രി കിരിയാകോസോ മിത്സോതകീസിന്‍റെ ക്ഷണപ്രകാരമാണ് മോദി ഗ്രീസിലെത്തുന്നത്.

നാലു പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിലെത്തുന്നത്. ഏഥൻസിൽ ഇന്ത്യയിൽ നിന്നുള്ള വ്യവസായ പ്രതിനിധികളുമായും ഇന്ത്യൻ കമ്യൂണിറ്റിയുമായും കൂടിക്കാഴ്ച നടത്തും.

2019 നു ശേഷമുള്ള ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. ബ്രിക്സ് സംരംഭങ്ങളുടെ പുരോഗതി, ഭാവി ആസൂത്രണങ്ങൾ എന്നിവ ഉച്ചകോടിയിൽ ചർച്ച ചെയ്തേക്കും.

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി