പിഎം ശ്രീ സ്കൂളുകൾക്കായി വീണ്ടും കേന്ദ്രം; ഭരണമാറ്റത്തിൽ പ്രതീക്ഷയർപ്പിച്ച് കേരളത്തിമടക്കം സംസ്ഥാനങ്ങളിൽ സമവായ നീക്കം

 

file image

India

പിഎം ശ്രീ സ്കൂളുകൾക്കായി വീണ്ടും കേന്ദ്രം; ഭരണമാറ്റത്തിൽ പ്രതീക്ഷയർപ്പിച്ച് കേരളത്തിമടക്കം സംസ്ഥാനങ്ങളിൽ സമവായ നീക്കം

ബംഗാളും തമിഴ്നാടും പദ്ധതി തള്ളിയെങ്കിലും കേരളം ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ വിവാദമായതോടെ പിന്മാറി

Namitha Mohanan

തിരുവനന്തപുരം: പിഎം ശ്രീ സ്കൂളുകൾക്കായി വീണ്ടും ശ്രമം ആരംഭിച്ച് കേന്ദ്ര സർക്കാർ. പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുതിയ സർക്കാരുകൾ അധികാരമേറ്റ സാഹചര്യത്തിലാണ് കേന്ദ്ര നീക്കം.

പദ്ധതി അംഗീകരിക്കുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയക്കും. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതി ഉടനടി നടപ്പിലാകുമെന്ന് ഉറപ്പായിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും പുതിയ സർക്കാരുകൾ വരുന്നതോടെ പ്രതീക്ഷയിലാണ് കേന്ദ്രം.

കേരളത്തിൽ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു കാലമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ വലിയ പോരാട്ടമാണ് നടന്നിരുന്നത്. തൃണമൂൽ കോൺഗ്രസ് അധികാരത്തിലിരുന്ന പശ്ചിമ ബംഗാളിലും ഡിഎംകെ അധികാരത്തിലിരുന്ന തമിഴ്നാട്ടിലും ധാരണ പത്രത്തിൽ ഒപ്പു വച്ചിരുന്നില്ല. എന്നാൽ കേരളത്തിൽ എൽഡിഎഫ് സർക്കാർ പിഎം ശ്രീയിൽ ധാരണയുണ്ടാക്കിയെങ്കിലും വിവാദമായതിന് പിന്നാലെ ഉപേക്ഷിച്ചിരുന്നു. എന്താവും വിഷയത്തിൽ കോൺഗ്രസ് സർക്കാരിന്‍റെ നിലപാടെന്നത് ശ്രദ്ധേയമാണ്.

രാജ്യത്തുടനീളമുള്ള 14,500-ലധികം സർക്കാർ സ്കൂളുകളെ ആധുനിക സൗകര്യങ്ങളോടെ മികച്ച കേന്ദ്രങ്ങളാക്കി മാറ്റുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പിഎം ശ്രീ. 2022-ൽ ആരംഭിച്ച ഈ പദ്ധതി, ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്ന മാതൃകാ വിദ്യാലയങ്ങളായി ഇവയെ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തിൽ വർഗീയതയും വാണിജ്യവത്കരണവും ആരോപിച്ചാണ് കേരളത്തിൽ ഈ പദ്ധതിയെ രാഷ്ട്രീയവും നയപരവുമായി എതിർത്തത്.

'അവർ മാസങ്ങളോളം അന്വേഷിച്ചു, ഒന്നും കണ്ടെത്താനായില്ല'; ജെഫ്രി എപ്സ്റ്റീന്‍റെ ആത്മഹത‍്യാക്കുറിപ്പ് പുറത്ത്

കുട്ടികൾക്ക് നേരെയുള്ള ലൈംഗീകാതിക്രമത്തിൽ പരാതി നൽകാൻ വൈകുന്നത് കേസ് റദ്ദാക്കാനുള്ള കാരണമല്ല; ഹൈക്കോടതി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ; നിർമാതാവിന്‍റെ പരാതിയിൽ കേസ്

ആലപ്പുഴയിൽ 40 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം; മലിന ജലാശയത്തിൽ കുളിച്ചിട്ടില്ലെന്ന് രോഗി

രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണം; പ്രത‍്യേക പൂജ നടത്തി കോൺഗ്രസ് പ്രവർത്തകൻ