ടി. രാജ സിങ്
ഹൈദരാബാദ്: വീണ്ടും വിവാദ പ്രസ്താവനയുമായി തെലങ്കാന എംഎൽഎ ടി. രാജ സിങ്. ലവ് ജിഹാദുമായി ബന്ധപ്പെട്ടായിരുന്നു എംഎൽഎയുടെ പ്രതികരണം.
''നിങ്ങളുടെ പെൺകുട്ടികൾ ലവ് ജിഹാദിന് ഇരയാണെങ്കിൽ സ്വന്തം മതത്തിലേക്ക് തിരികെ വരാൻ തയാറാവുന്നില്ലെങ്കിൽ വിഷം കൊടുത്ത് കൊല്ലൂ'' എന്നായിരുന്നു രാജയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം ദസറ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതു പരിപാടിയിൽ സംസാരിക്കവെയായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം. സംഭവത്തിന്‍റെ വീഡിയോ വൈറലായതിനു പിന്നാലെ പൊലീസ് കേസെടുത്തു. ഹൈദരാബിദിലെ ഗോഷമഹൽ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ടി. രാജ സിങ്.