India

പൊലീസുകാരന്‍റെ മരണത്തിൽ നക്സലുകളെ സംശയം

നക്സലുകൾ ആക്രമണം നടത്തുന്ന രീതിയാണിതെന്ന് പ്രാഥമിക പരിശോധനയിൽ സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ

ബിജാപുർ: ഛത്തിസ്ഗഡിലെ നക്സൽ-ബാധിത ജില്ലയായ ബിജാപുരിൽ പൊലീസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നക്സലുകളെ സംശയം. ഇക്കാര്യം വിശദമായി പരിശോധിച്ചു വരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ചൊവ്വാഴ്ച പുലർച്ചെ ഗ്രാമീണ മേഖലയിലുള്ള കുത്രു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അസിസ്റ്റന്‍റ് കോൺസ്റ്റബിൾ സഞ്ജയ് കുമാർ വേദ്ജയാണ് മരിച്ചത്. ബന്ധുക്കളെ കാണാൻ പോയ വേദ്ജയെ ബന്ധുവീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഒരു സംഘം ആളുകൾ ആക്രമിച്ചത്.

നക്സലുകൾ ആക്രമണം നടത്തുന്ന രീതിയാണിതെന്ന് പ്രാഥമിക പരിശോധനയിൽ സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

'ഒരു കോടി ജനങ്ങളെ കൊല്ലും'; മുംബൈയിൽ ചാവേറാക്രമണ ഭീഷണി

വിരമിക്കൽ പിൻവലിച്ച് റോസ് ടെയ്‌ലർ തിരിച്ചു വരുന്നു

സിനിമയിൽ അവസരം തേടിയെത്തുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ചു; നടി അറസ്റ്റിൽ

കസ്റ്റഡി മർദനം; ഡിഐജി ഓഫിസിനു മുന്നിൽ കൊലച്ചോറ് സമരവുമായി യൂത്ത് കോൺഗ്രസ്

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം കേരളത്തിലും വേണം; സുപ്രീം കോടതിയെ സമീപിച്ച് ബിജെപി നേതാവ്