President's assent to new criminal bills 
India

പുതിയ ക്രിമിനല്‍ ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം

ആൾക്കൂട്ട കൊലപാതകത്തിനു വധശിക്ഷ നൽകുന്നതാണു പുതിയ ബില്ല്.

ന്യൂഡല്‍ഹി: ക്രിമിനൽ നിയമ പരിഷ്കാരങ്ങൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്കുപകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ല് എന്നിവ ഇതോടെ നിയമമായി.

കഴിഞ്ഞ സമ്മേളനത്തിൽ 3 ബില്ലുകളും അവതരിപ്പിച്ചിരുന്നെങ്കിലും അവ പിന്നീട് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച ബില്ലുകൾ ഈ ശീതകാല സമ്മേളനത്തില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കുകയായിരുന്നു.

സർക്കാരിനെതിരായ കുറ്റകൃത്യം എന്നതില്‍ നിന്നും ഇനി രാജ്യത്തിനെതിരായ കുറ്റമായി രാജ്യദ്രോഹം മാറുമെന്നായിരുന്നു ബിൽ ലോകസഭയിലെത്തിയ വേളയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. ഭരണകൂടത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. എന്നാല്‍, ഭാരതീയ ന്യയാസംഹിതാ ബില്ലില്‍ 150-ാം വകുപ്പ് രാജ്യദ്രോഹത്തെ കുറ്റകൃത്യമമായി നിലനിര്‍ത്തിയിട്ടുണ്ട്. ആൾക്കൂട്ട കൊലപാതകത്തിനു വധശിക്ഷ നൽകുന്നതാണു പുതിയ ബില്ല്. ഇക്കാലത്തിനു യോജിക്കാത്ത, കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾക്കു പകരമാണു പുതിയ നിയമങ്ങൾ. ഭരണഘടനയുടെ ആത്മാവിന് ഏറ്റവും ഉചിതമായവയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിഹാറിൽ രാഹുൽ ഗാന്ധിയുടെ മുഖം പതിച്ച സാനിറ്ററി പാഡ് ബോക്സുകൾ‌; കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു തന്ത്രം വിവാദത്തിൽ

തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്

ബിന്ദുവിന്‍റെ കുടുംബത്തിന്‍റെ ദുഃഖം എന്‍റെയും ദുഃഖം: വീണാ ജോർജ്

''പ്രചാരണങ്ങൾ കെട്ടിച്ചമച്ചത്''; ആരോഗ‍്യമന്ത്രി രാജിവയ്ക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ മരണ കാരണം ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതം