Priyanka Gandhi 
India

'ലജ്ജാകരം': ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട യുഎൻ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ പ്രിയങ്ക ഗാന്ധി

''മനുഷ്യ രാശിയുടെ മുഴുവൻ നിയമങ്ങളെയും കാറ്റിൽ പറത്തി ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണവും വെള്ളവും ചികിത്സയുമൊല്ലാം നിഷേധിക്കുകയാണ്''

ന്യൂഡൽഹി: ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ ആഹ്വാനം ചെയ്ത് കൊണ്ട് യുഎൻ ജനറൽ അസംബ്ലിയിൽ പാസാക്കിയ പ്രമേയത്തിൻ മേൽ നടന്ന വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന ഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേന്ദ്രത്തിന്‍റെ നടപടി ഞെട്ടിക്കുന്നതും ലജ്ജാകരവുമാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

മനുഷ്യ രാശിയുടെ മുഴുവൻ നിയമങ്ങളെയും കാറ്റിൽ പറത്തി ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണവും വെള്ളവും ചികിത്സയുമൊല്ലാം നിഷേധിക്കുകയാണ്, പലസ്തീനിലെ ആയിരങ്ങളായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉന്മൂലനം ചെയ്യപ്പെടുമ്പോഴും നിശബ്ദമായി നിലകൊണ്ട നമ്മുടെ രാജ്യം ഇക്കാലമത്രയും നിലകൊണ്ട എല്ലാത്തിനും എതിരാണെന്നും പ്രിയങ്ക പറഞ്ഞു.

“കണ്ണിന് പകരം കണ്ണ് എന്ന ചിന്ത ലോകത്തെ മുഴുവൻ അന്ധരാക്കുന്നു” എന്നും പ്രയങ്ക ട്വിറ്ററിൽ കുറിച്ചു. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയ ഹമാസ് ഭീകരസംഘടനയെക്കുറിച്ച് പരാമർശമില്ലാത്തതിനാലാണ് പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത്. യുഎൻ പൊതു സഭയിൽ ജോർദാൻ മുന്നോട്ട് വച്ച പ്രമേയത്തിന് ബംഗ്ലാദേശ്, മാലിദ്വീപ്, പാകിസ്താൻ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 40 ലധികം രാജ്യങ്ങൾ പിന്തുണച്ചു. ഗസ്സയിലേക്ക് സഹായം എത്തിക്കുക, സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയായിരുന്നു പ്രമേയത്തിലെ മറ്റ്‌ പ്രധാന ആവശ്യങ്ങൾ.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി