India

ലോക്സഭാ തെരഞ്ഞെടുപ്പ്: രാഹുലിന് മത്സരിക്കാൻ തെലുങ്കാനയിൽ 4 മണ്ഡലങ്ങൾ തയാറാണെന്ന് രേവന്ത് റെഡ്ഡി

ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ 17 ൽ 14 സീറ്റ് വരെ പ്രതീഷിക്കുന്നുണ്ട്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് തെലങ്കാനയിൽ മത്സരിക്കാൻ നാലു മണ്ഡലങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി. രാഹുൽ ഗാന്ധി സമ്മതിച്ചാൽ ഏത് മണ്ഡലം തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ 17 ൽ 14 സീറ്റ് വരെ പ്രതീഷിക്കുന്നുണ്ട്. ഇത്തവണ രാഹുൽ ഗാന്ധി തെലങ്കാനയിൽ നിന്ന് മത്സരിക്കണമെന്നാണ് ആഗ്രഹം. ഏത് മണ്ഡലത്തിലാണെന്ന് തീരുമാനിച്ചിട്ടില്ല. നാലു മണ്ഡലങ്ങൾ തെരഞ്ഞെടുത്ത് ശുപാർശ ചെയ്തിട്ടുണ്ട്. രാഹുൽ ആദ്യം സന്നദ്ധത അറിയിക്കണം. അതിനു ശേഷം മണ്ഡലത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് രേവന്ത് റെഡി പറഞ്ഞു. സർക്കാരുകളെ അട്ടിമറിക്കുന്നത് നരേന്ദ്രമോദിയുടെ ട്രേഡ് സീക്രട്ടാണെന്നും തെലങ്കാനയിൽ അതിനു കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി