India

അന്വേഷണ ലിസ്റ്റിൽ അദാനിയില്ല: സെബിയുടെ ഹർജിയിൽ നാളെ വിധി

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിക്കെതിരായ അന്വഷണത്തിന് സമയം നീട്ടി നൽകാണമെന്ന സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡി ഓഫ് ഇന്ത്യയുടെ (സെബി) അപേക്ഷയിൽ സുപ്രീം കോടതി നാളെ വിധി പറയും.

ഇന്ന് സുപ്രീം കോടതി ജഡ്ജി എ.ആർ. ഷാ വിരമിക്കുകയായിരുന്നു. അദ്ദേഹത്തിന് യാത്രയയപ്പ് നൽകേണ്ടതിനാൽ കോടതി നേരത്തെ പിരിയുകയായിരുന്നു. അതിനാലാണ് ഇന്ന് വിധി പറയാനിരുന്ന കേസ് നാളത്തേക്ക് മാറ്റിയത്.

2016 മുതൽ അദാനിയടക്കം 51 കമ്പനികളിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പരാതിക്കാരൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പട്ടികയിൽ അദാനിയില്ലെന്ന് സെബി കോടതിയെ അറിയിച്ചു. തുടർന്ന് അന്വേഷണം പൂർത്തിയാക്കാൻ സമയം കൂട്ടി നൽകണമെന്നും സെബി ആവശ്യപ്പെട്ടു. ആറുമാസമാണ് സെബി ആവശ്യപ്പെട്ടത്, എന്നാൽ അത്രയും കാലയളവ് അനുവദിക്കാനാവില്ലെന്നും 3 മാസം കാലയളവ് പരിഗണിക്കാമെന്നും കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു.

കാലവർഷം വരും, എല്ലാം ശരിയാകും..!!

ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ; ജയരാജന്‍ വക്കീൽ നോട്ടീസ് അയച്ചു

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ ബംഗളുവിലേക്ക്

മേയർ ആര്യയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി ഡ്രൈവർ യദു

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം