"വീട്ടിൽ വിളക്ക് വയ്ക്കുന്നത് പോലും ഒരാൾ വിശ്വാസിയാണെന്നതിന്‍റെ തെളിവാണ്, ക്ഷേത്രത്തിൽ പോവണമെന്നില്ല"; സുപ്രീം കോടതി

 

file image

India

"വീട്ടിൽ വിളക്ക് വയ്ക്കുന്നത് പോലും ഒരാൾ വിശ്വാസിയാണെന്നതിന്‍റെ തെളിവാണ്, ക്ഷേത്രത്തിൽ പോവണമെന്നില്ല"; സുപ്രീം കോടതി

ശബരിമല യുവതീ പ്രവേശനത്തിൽ വാദം തുടരുകയാണ്

Namitha Mohanan

ന്യൂഡൽഹി: ഒരാൾ ഹിന്ദുവായാൽ അവർ നിർബന്ധമായും ക്ഷേത്രത്തിൽ പോവണമെന്നോ ആചാരങ്ങൾ അനുഷ്ഠിക്കണമെന്നോ ഇല്ലെന്ന് സുപ്രീം കോടതി. ഹിന്ദുമതം ഒരു ജീവിതരീതിയാണെന്നും സ്വന്തം വീടിനുള്ളിൽ ഒരു വിളക്ക് തെളിയിക്കുന്നത് പോലും അയാളുടെ വിശ്വാസം തെളിയിക്കാനുള്ള തെളിവാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.

ശബരിമലയിലേതുൾപ്പെടെയുള്ള ആരാധനാ സവിശേഷതകളും ദാവൂദി ബോറ വിഭാഗമടക്കമുള്ള വിവിധ മതവിഭാഗങ്ങൾ പിന്തുടരുന്ന മതസ്വാതന്ത്ര്യത്തിന്‍റെ പരിധിയും സംബന്ധിച്ച ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം.

1966 ലെ വേടങ്ങളെ പരമാധികാരമായി അംഗികരിക്കുന്നവരാണ് ഹിന്ദുക്കളെന്ന് നിർവചനത്തെ അഡ്വ. ഡി. മോഹൻ ഗോപാൽ ചോദ്യം ചെയ്തു. എല്ലാ ഹിന്ദുക്കളും വേദങ്ങളെ പരമോന്നത അധികാരി അംഗീകരിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

ഇതിന് ജസ്റ്റിസ് സൂര്യകാന്തിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.

"അതുകൊണ്ടാണ് ഹിന്ദുമതത്തെ ഒരു ജീവിതരീതി എന്ന് വിളിക്കുന്നത്. ഒരാള്‍ ഹിന്ദുവായി തുടരുന്നതിന് നിര്‍ബന്ധമായും ക്ഷേത്രത്തില്‍ പോകണമെന്നോ അനുഷ്ഠാനങ്ങള്‍ ചെയ്യണമെന്നോ ഇല്ല. ഒരാള്‍ തന്റെ കുടിലിനുള്ളില്‍ ഒരു വിളക്ക് തെളിയിക്കുന്നത് പോലും അയാളുടെ മതം തെളിയിക്കാന്‍ പര്യാപ്തമാണ്. വ്യക്തികൾ ഓരോ മതപരമായ ആചാരങ്ങളെയും ഭരണഘടനാ കോടതിയിൽ ചോദ്യം ചെയ്യാൻ തുടങ്ങിയാൽ നൂറുകണക്കിന് ഹർജികൾ വരുമെന്നും അത് മതങ്ങളെ തകർക്കും"

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി അറസ്റ്റിൽ, പിൻവലിക്കില്ലെന്ന് കോൺഗ്രസ്

"പിണറായി മാറിയാൽ എല്ലാവരുംകൂടി റിയാസിനെ ചവിട്ടിപ്പിഴിയും, അതാണ് ദുബായിൽ ബിസിനസ് തുടങ്ങാൻ പ്ലാനിട്ടത്"; കെ. മുരളീധരൻ

അട്ടപ്പാടി വനത്തിൽ വൻ കഞ്ചാവ് തോട്ടം; കണ്ടെത്തിയത് പൂർണ വളർച്ച എത്തിയ 1566 ചെടികൾ

അനധികൃത മദ്യ കേസ്; ആന്‍റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

അങ്കമാലിയിൽ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയ്ൻ തട്ടി മരിച്ച നിലയിൽ