India

സഞ്ജീവ് ഭട്ടിന്‍റെ ഹർജി സുപ്രീം കോടതി തള്ളി

ജസ്റ്റിസ് എം.ആർ. ഷായെ അപ്പീൽ പരിഗണിക്കുന്നതിൽ നിന്നു നീക്കണമെന്ന ആവശ്യവും തള്ളി

ന്യൂഡൽഹി: 1990ലെ കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ അനുമതി തേടി മുൻ ഐപിഎസ് ഓഫിസർ സഞ്ജീവ് ഭട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. വിചാരണക്കോടതി ശിക്ഷ വിധിച്ച കേസിൽ ഭട്ട് നൽകിയ അപ്പീൽ ഇപ്പോൾ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ജസ്റ്റിസ് എം.ആർ. ഷായെ അപ്പീൽ പരിഗണിക്കുന്നതിൽ നിന്നു നീക്കണമെന്ന ഭട്ടിന്‍റെ ആവശ്യവും കോടതി തള്ളി. ജസ്റ്റിസ് ഷാ പക്ഷപാതപരമായാണ് വാദം കേൾക്കുന്നതെന്നായിരുന്നു ഹർജിക്കാരന്‍റെ ആരോപണം. സംസ്ഥാന സർക്കാരിന്‍റെ അഭിഭാഷകൻ ഇതിനെ എതിർത്തു.

ധർമസ്ഥലയിൽ നൂറിലധികം മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന ആരോപണം വ്യാജം; ശുചീകരണ തൊഴിലാളി അറസ്റ്റിൽ

വടകരയിൽ ഷാഫി പറമ്പിലിനെതിരേ പ്രതിഷേധവുമായി സിപിഎം

രാഹുലിനെതിരേ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്ന് വി.ഡി. സതീശൻ

തൃശൂരിലെ വോട്ടർ പട്ടിക വിവാദം; സുഭാഷ് ഗോപിയുടെ മൊഴിയെടുക്കും

രാഹുലിന്‍റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം; ഹൈക്കമാൻഡിന് പരാതി