അരവിന്ദ് കെജ്‌രിവാൾ kejriwal
India

മദ്യനയ അഴിമതിക്കേസ്: സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ സുപ്രീം കോടതിയിൽ

കഴിഞ്ഞ ജൂൺ 20നാണ് ഇഡി അഴിമതിക്കേസിൽ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ശരിവച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. ഇമെയിൽ അപേക്ഷ പരിശോധിച്ച് തിയതി നിശ്ചയിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മറുപടി നൽകി. കഴിഞ്ഞ ജൂൺ 20നാണ് ഇഡി അഴിമതിക്കേസിൽ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ജൂലൈ 12ന് ഇഡി കേസിൽ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും സിബിഐ അറസ്റ്റ് ചെയ്തതിനാൽ കെജ്‌രിവാളിന് ജയിലിൽ തുടരേണ്ടി വന്നു.

ഈ സാഹചര്യത്തിലാണ് ജാമ്യം ആവശ്യപ്പെട്ട് ഡൽഹി കോടതിയെ സമീപിച്ചത്. എന്നാൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന സിബിഐ വാദം അംഗീകരിച്ചു കൊണ്ട് ഡൽഹി ഹൈക്കോടതി ഹർജി തള്ളുകയും വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയുമായിരുന്നു.

ഈ വിധിയെയാണ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ്മാരായ ജെ.ബി പർദിവാല മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിനു മുൻപിലാണ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്.

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരള ശ്രീ പുരസ്കാരം

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി