ഷക്കീൽ അഹമ്മദ്
ന‍്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഷക്കീൽ അഹമ്മദ് പാർട്ടിയിൽ നിന്നും രാജിവച്ചു. കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗയ്ക്ക് ഷക്കീൽ അഹമ്മദ് രാജിക്കത്ത് നൽകി.
പാർട്ടി നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്കു പിന്നില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐയോട് ഷക്കിൽ അഹമ്മദ് വ‍്യക്തമാക്കി. പാർട്ടി അംഗത്വത്തിൽ നിന്നാണ് രാജി വച്ചതെന്നും എന്നാൽ കോൺഗ്രസിന്‍റെ നയങ്ങളും തത്വങ്ങളും ഭാവിയിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാർ മുൻ മന്ത്രിയും യുപിഎ സർക്കാരിൽ ആഭ‍്യന്തര മന്ത്രിയുമായിരുന്നു ഷക്കീൽ അഹമ്മദ്.