Shashi Tharoor 
India

തരൂരും കെ.സി. വേണുഗോപാലും കോൺഗ്രസ് പ്രവർത്തക സമിതിയിൽ; ചെന്നിത്തല സ്ഥിരം ക്ഷണിതാവ്

പ്രവർത്തക സമിയിൽ ഉൾപ്പെട്ടതു വഴി സംഘടനാപരമായി പാർട്ടിയിൽ ഉയരാന്‍ കൂടി ശശി തരൂരിനാകും.

Ardra Gopakumar

ന്യൂഡൽഹി: 39 അംഗ കോൺഗ്രസ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും കെ.സി വേണുഗോപാലും എ.കെ ആന്‍റണിയും ശശി തരൂരും പ്രവർത്തക സമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക സമിതിയിലുമുൾപ്പെടുത്തി.

പ്രിയങ്ക ഗാന്ധി, ശശി തരൂർ, സച്ചിന്‍ പൈലറ്റ്, കെസി വേണുഗോപാൽ തുടങ്ങിയ പ്രമുഖർ പ്രവർത്തക സമിതിയിൽ ഇടംപിടിച്ചു. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതാവായും ജി-23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതാവായും ഉൾപ്പെടുത്തി.

പ്രവർത്തക സമിതിയിലെ 39 അംഗങ്ങൾക്കു പുറമെ 23 സ്ഥിരം ക്ഷണിതാക്കളും പ്രവർത്തക സമിതിയിലുണ്ട്. കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച് വലിയ പിന്തുണ നേടാന്‍ ശശി തരൂരിന് സാധിച്ചുവെങ്കിലും പ്രവർത്തക സമിതിയിൽ അംഗത്വം നേടാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പ്രവർത്തക സമിതിയിൽ ഉൾപ്പെട്ടതുവഴി സംഘടനാപരമായി പാർട്ടിയിൽ ഉയരാന്‍ കൂടി ശശി തരൂരിനാകും. അതേസമയം, മല്ലികാർജുൻ ഖാർഗെ, മൻമോഹൻ സിംഗ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവർ ഇതിൽ തുടരുമെന്നതിൽ സംശയമുണ്ടായിരുന്നില്ല.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ