India

അർജുൻ രക്ഷാദൗത്യം: 'മാൽപെ' സംഘം പുഴയിൽ മുങ്ങി തെരച്ചിൽ നടത്തുന്നു

സംഘത്തിന്‍റെ തലവന് ഈശ്വർ മാൽപെയാണ് രണ്ടു തവണ വെള്ളത്തിലിറങ്ങി പരിശോധിച്ചത്

നീതു ചന്ദ്രൻ

അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലിലൽ കാണാതായ അർജുനെ തെരഞ്ഞ് പ്രാദേശിക മുങ്ങൽ വിദഗ്ധരായ മാൽപേ സംഘം പുഴയിലെ വെള്ളിത്തിനടിയിലേക്കിറങ്ങി പരിശോധന നടത്തുന്നു. സംഘത്തിന്‍റെ തലവന് ഈശ്വർ മാൽപെയാണ് രണ്ടു തവണ വെള്ളത്തിലിറങ്ങി പരിശോധിച്ചത്. പുഴയിൽ ഇപ്പോഴും ശക്തമായ അടിയൊഴുക്കാണ്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് അടിയൊഴുക്കു മൂലം പുഴയിൽ ഇറങ്ങാൻ‌ ഇതുവരെയും സാധിച്ചിരുന്നില്ല.

ആ സാഹചര്യത്തിലാണ് മാൽപേ സംഘം ദൗത്യത്തിന്‍റെ ഭാഗമായത്. പുഴയിൽ മണ്ണിടിഞ്ഞുണ്ടായ മൺകൂനയ്ക്ക് അരികിലായി ചെളിയിൽ പൂണ്ട സ്ഥിതിയിലാണ് അർജുന്‍റെ ട്രക്ക് കണ്ടെത്തിയിരിക്കുന്നത്.

ട്രക്കിനുള്ളിൽ അർജുൻ ഉണ്ടോ എന്നുറപ്പാക്കിയതിനു ശേഷം മാത്രമേ ട്രക്ക് മുകളിലേക്ക് ഉയർത്താൻ ആരംഭിക്കൂ. പുഴയ്ക്കടിയിൽ കാഴ്ച ലഭിക്കില്ല. അതു കൊണ്ട് തൊട്ടറിയാനാണ് സംഘത്തിന്‍റെ ശ്രമം.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി