കെ.സി വേണുഗോപാൽ-സിദ്ധരാമയ്യ കൂടിക്കാഴ്ച
മംഗലാപുരം: കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി തർക്കം തുടരുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെ.സി വേണുഗോപാലും കൂടിക്കാഴ്ച നടത്തി. മംഗളുരൂ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കെ.സി.
ഇതിനിടെയാണ് കെ.സി വേണുഗോപാലുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തിയത്. സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖ നേതാക്കളും ചർച്ചയിൽ പങ്കെടുത്തുവെന്നാണ് വിവരം.
മന്ത്രിമാരായ സമീർ അഹമ്മദ് ഖാൻ, ജി.പരമേശ്വര, സതീഷ് ജർകിഹോലി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഡി.കെ ശിവകുമാറുമായി ബന്ധമുള്ള ലക്ഷ്മി ഹെബ്ബാൾകറും യോഗത്തിൽ പങ്കെടുത്തു.