അജിത് പവാറിന്‍റെ സംസ്കാര ചടങ്ങിൽ നിന്നും
മുംബൈ: രാജ‍്യസഭാ എംപിയും അജിത് പവാറിന്‍റെ ഭാര‍്യയുമായ സുനേത്ര പവാറിനോട് മഹാരാഷ്ട്ര ഉപ മുഖ‍്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് എൻസിപി നേതാക്കൾ ആവശ‍്യപ്പെട്ടതായി റിപ്പോർട്ട്. ബാരാമതി വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപ മുഖ‍്യമന്ത്രി അജിത് പവാർ മരിച്ച സാഹചര‍്യത്തിലാണ് ഇത്തരത്തിലൊരു ആവശ‍്യം നേതാക്കൾ ഉന്നയിച്ചിരിക്കുന്നത്.
എന്നാൽ ഇക്കാര‍്യം ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സുനേത്ര പവാറിനെ ഉപ മുഖ‍്യമന്ത്രിയാക്കണമെന്ന് മന്ത്രി നർഹരി സിർവാൾ ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര‍്യം ചർച്ച ചെയ്യുന്നതിനായി എൻസിപി നേതാക്കൾ മുഖ‍്യമന്ത്രി ദേവേന്ദ്ര ഫഡ്നാവസിനെ കണ്ടേക്കും.