സുപ്രീം കോടതി 
India

മനീഷ് സിസോദിയക്ക് ജാമ്യം അനുവദിക്കാതെ സുപ്രീം കോടതി

നടപടി വേഗത്തിലായില്ലെങ്കിൽ സിസോദിയയ്ക്ക് വീണ്ടും ജാമ്യാപേക്ഷ നൽകാം

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മുൻ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനിഷ് സിസോദിയക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. അന്വേഷണ ഏജൻസി ആറു മുതൽ എട്ടു മാസത്തിനുള്ളിൽ വിചാരണ തീർക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

അതേസമയം, നടപടി വേഗത്തിലായില്ലെങ്കിൽ സിസോദിയയ്ക്ക് വീണ്ടും ജാമ്യാപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിൽ പങ്കുണ്ടെന്ന് കാണിച്ച് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം സിസോദിയയെ കസ്റ്റഡിയിൽ വയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഈ വട്ടവും കോടതിയുടെ ചോദ്യത്തിന് മതിയായ മറുപടി നൽകിയില്ലെന്ന് ജഡ്ജി ആരോപിച്ചു.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ