"നിർബന്ധിത ആർത്തവാവധി സ്ത്രീകളുടെ ഭാവിയെ തന്നെ ഇല്ലാതാക്കിയേക്കാം"; സുപ്രീം കോടതി

 
India

"നിർബന്ധിത ആർത്തവാവധി സ്ത്രീകളുടെ ഭാവിയെ തന്നെ ഇല്ലാതാക്കിയേക്കാം"; സുപ്രീം കോടതി

സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്നോ ആർത്തവം എന്തോ മോശമായ ഒന്നാണെന്നോ ഉള്ള തെറ്റായധാരണ ഇത് സമൂഹത്തിൽ സൃഷ്ടിക്കും

Namitha Mohanan

ന്യൂഡൽഹി: രാജ്യത്ത് ആർത്താവാവധി നിയമപരമാക്കിയാൽ അത് സ്ത്രീകളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയേക്കാമെന്ന് സുപ്രീം കോടതി. ഈ ഒരു കാരണം കൊണ്ട് സ്ത്രീകളെ ജോലിക്കെടുക്കാൻ മാനേജ്മെന്‍റുകൾ മടിച്ചെക്കാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.

സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്നോ ആർത്തവം എന്തോ മോശമായ ഒന്നാണെന്നോ ഉള്ള തെറ്റായധാരണ ഇത് സമൂഹത്തിൽ സൃഷ്ടിക്കുമെന്നും അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയുടെ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

തൊഴിലുടമകളുടെ നിലപാട് പരിഗണിക്കാതെ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് അപകടകരമാണ്. നിയമം നിർബന്ധമാക്കിയാൽ ജുഡീഷ്യറിയിലോ സർ‌ക്കാർ സ്ഥാപനങ്ങളിലോ അടക്കം തൊഴിലവസരങ്ങളിൽ നിന്ന് സ്ത്രീകൾ മാറ്റി നിർത്തപ്പെട്ടേക്കാം, നിലവിൽ ചില സ്വകാര്യ കമ്പനികൾ ആർത്തവാവധി നൽകുന്നുണ്ടെങ്കിലും അത് സ്വമേധയാ നൽകുന്നതാണെന്നും അത് നിയമപരമായി നിർബന്ധിക്കുന്നത് സ്ത്രീകളുടെ കരിയർതന്നെ ഇല്ലാതാക്കിയേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

മാസപ്പടിക്കേസിൽ വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിന് സാധ‍്യത; സർക്കാരിന്‍റെ അന്വേഷണ തീരുമാനം ഉടൻ

തലയ്ക്ക് 30 ലക്ഷം വിലയിട്ടിരുന്ന മാവോയിസ്റ്റ് കമാൻഡർ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു

ഗണപതി പന്തലില്‍ വൈദ്യുതാഘാതം; എട്ടു വയസുകാരിയടക്കം രണ്ട് പേര്‍ മരിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ, കേരളത്തിന് അഭിമാനമായി വിദർശ വിനോദ്

സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കും, തടയാൻ എന്‍റെ വാഹനത്തിൽ 'വ്യാജവാഴക്കുല' ഇല്ലല്ലോ; കെ.എം. ഷാജി