എം.കെ. സ്റ്റാലിൻ

 
India

ആരോഗ‍്യനില തൃപ്തികരം; സ്റ്റാലിൻ ആശുപത്രി വിട്ടു

മൂന്നു ദിവസം വിശ്രമം വേണമെന്നാണ് ഡോക്റ്റർമാരുടെ നിർദേശം

ചെന്നൈ: ആരോഗ‍്യനില ഭേദമായതിനെത്തുടർന്ന് തമിഴ്നാട് മുഖ‍്യമന്ത്രിയായ എം.കെ. സ്റ്റാലിൻ ആശുപത്രി വിട്ടു. മൂന്നു ദിവസം വിശ്രമം വേണമെന്നാണ് ഡോക്റ്റർമാരുടെ നിർദേശം. വീട്ടിലായിരിക്കും മൂന്നു ദിവസം അദ്ദേഹം വിശ്രമിക്കുക.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പ്രഭാത നടത്തതിനിടെ തലക്കറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് സ്റ്റാലിനെ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പിന്നീട് ഹൃദയമിടിപ്പിൽ വ‍്യതിയാനമുണ്ടെന്നു കണ്ടെത്തിയത്തിന്‍റെ അടിസ്ഥാനത്തിൽ ഡോ. ജി. സെങ്കോട്ടുവേലുവിന്‍റെ നേതൃത്വത്തിൽ ചികിത്സ നൽകിയിരുന്നു. ആശുപത്രിയിൽ നിന്നു വിഡിയോ കോൺഫറൻസിലൂടെ അവലോകന യോഗങ്ങളിലും സ്റ്റാലിൻ പങ്കെടുത്തിരുന്നു.

പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യാൻ പാർലമെന്‍റ്

ഗിൽ - സുന്ദർ - ജഡേജ സെഞ്ചുറികൾ; നാലാം ടെസ്റ്റ് ഡ്രോ

പിഎസ്‌സി പരീക്ഷ ഇനി ഏഴു മണിക്ക്

5 ദിവസം കൂടി മഴ; 4 ജില്ലകൾക്ക് യെലോ അലർട്ട്

മലയാളി വിദ്യാർഥി ലണ്ടനിൽ ബൈക്ക് അപകടത്തിൽ മരിച്ചു