ഡൽഹിയിൽ ടാക്സി ഡ്രൈവർക്ക് വെടിയേറ്റു; 2 പേർ അറസ്റ്റിൽ

 
India

ഡൽഹിയിൽ ടാക്സി ഡ്രൈവർക്ക് വെടിയേറ്റു; 2 പേർ അറസ്റ്റിൽ

വെടിവയ്പ്പിന്‍റെ കാരണം വ്യക്തമല്ല

ന്യൂഡൽഹി: ഡൽഹി ബദർപൂറിൽ ഞായറാഴ്ച രാവിലെ 24 കാരനായ ടാക്സി ഡ്രൈവർക്ക് വെടിയേറ്റു. തലയ്ക്കാണ് വെടിയേറ്റത്. സംഭവത്തിൽ 2 പേരെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

തലയ്ക്ക് വെടിയേറ്റ യുവാവിന്‍റെ നില ഗുരുതരമായി തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ ഗൗതം സൈനിയാണ് വെടിയേറ്റത്. ഞായറാഴ്ച രാവിലെ 6 മണിയോടെയായിരുന്നു സംഭവം.

വെടിവയ്പ്പിന്‍റെ കാരണം വ്യക്തമല്ല. വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. കേസിൽ അറസ്റ്റിലായവരെ സംബന്ധിച്ച് വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.

പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യാൻ പാർലമെന്‍റ്

ഗിൽ - സുന്ദർ - ജഡേജ സെഞ്ചുറികൾ; നാലാം ടെസ്റ്റ് ഡ്രോ

പിഎസ്‌സി പരീക്ഷ ഇനി ഏഴു മണിക്ക്

5 ദിവസം കൂടി മഴ; 4 ജില്ലകൾക്ക് യെലോ അലർട്ട്

മലയാളി വിദ്യാർഥി ലണ്ടനിൽ ബൈക്ക് അപകടത്തിൽ മരിച്ചു