India

തെലങ്കാന ഫലക്നുമ എക്‌സ്പ്രസിൽ തീപിടുത്തം (video)

12703–ാം നമ്പർ ട്രെയിനിലെ എസ് 4, എസ് 5, എസ് 7 എന്നീ കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്

MV Desk

ഹൈദരാബാദ്: ഫലക്നുമ എക്‌സ്പ്രസ് ട്രെയിനിൽ തീപിടുത്തം. തെലങ്കാന പഗിഡിപ്പള്ളി- ബൊമ്മെപ്പള്ളി സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. തീപിടുത്തം ഉണ്ടായ ഉടനെ ട്രെയിൻ നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.

12703–ാം നമ്പർ ട്രെയിനിലെ എസ് 4, എസ് 5, എസ് 7 എന്നീ കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായി. ട്രെയിൻ നിർത്തി യാത്രക്കാരെ എല്ലാവരെയും ഉടൻ പുറത്തിറക്കി. എല്ലാവരും സുരക്ഷിതരാണ്. തീ പിടിച്ച കോച്ചുകൾ ട്രെയിനിൽ നിന്ന് വേർപ്പെടുത്തിയിട്ടുണ്ട്.

അതിതീവ്ര മഴ; ഇടുക്കിയിൽ ബുധനാഴ്ച സ്കൂൾ അവധി

ഋഷഭ് പന്ത് നയിക്കും, സർഫറാസും ഇഷാനും ഇല്ല; ദക്ഷിണാഫ്രിക്ക എക്കെതിരായ ഇന്ത‍്യ എ ടീമിനെ പ്രഖ‍്യാപിച്ചു

ഏഷ‍്യ കപ്പ് ട്രോഫി തിരിച്ചു നൽകണം; മൊഹ്സിൻ നഖ്‌വിക്ക് ബിസിസിഐയുടെ താക്കീത്

മകന്‍റെ മരണം: പഞ്ചാബിലെ മുൻ മന്ത്രിക്കും മുൻ ഡിജിപിക്കുമെതിരേ കേസ്

കോടതി മുറിയിൽ വച്ച് പ്രതികളുടെ ചിത്രമെടുത്തു; സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ