Rahul Gandhi file
India

''സ്ത്രീകൾക്ക് പ്രതിമാസം 4,000 രൂപയുടെ ആനൂകൂല്യങ്ങൾ'', തെലങ്കാനയിൽ രാഹുലിന്‍റെ വാഗ്ദാനം

സ്ത്രീകൾക്ക് സാമൂഹിക പെൻഷൻ, പകുതി വിലയ്ക്ക് എൽപിജി സിലിണ്ടർ വിതരണം ചെയ്യുക, സർക്കാർ ബസുകളിലെ സൗജന്യ യാത്ര എന്നിവ വഴി 4000 രൂപ വരെ ആനുകൂല്യം ലഭിക്കും

ഹൈദരാബാദ്: നിയമസഭാ തെരഞ്ഞടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ തെലങ്കാനയിലെ സ്ത്രീകൾക്ക് പ്രതിമാസം 4,000 രൂപയുടെ ആനുകൂല്യങ്ങൾ അനുവദിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മെഡിഗഡ്ഡയ്ക്കടുത്തുള്ള അമ്പാട്ടിപ്പള്ളി ഗ്രാമത്തിൽ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ സ്ത്രീകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

സ്ത്രീകൾക്ക് സാമൂഹിക പെൻഷൻ, പകുതി വിലയ്ക്ക് എൽപിജി സിലിണ്ടർ, സർക്കാർ ബസുകളിലെ സൗജന്യ യാത്ര എന്നിവ വഴി 4,000 രൂപയുടെ ആനുകൂല്യം ലഭിക്കും. 1,000 രൂപയുടെ എൽപിജി സിലിണ്ടർ 500 രൂപയ്ക്കാവും വിതരണം ചെയ്യുക, സർക്കാർ ബസുകളിൽ സംജന്യ യാത്രവഴി മാസം 1,000 രൂപയുടെ ആനുകൂല്യം, 2,500 രൂപ പ്രതിമാസ സാമൂഹിക പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളാണ് രാഹുൽ നൽകിയിരിക്കുന്നത്.

ജനങ്ങളുടെ മനസ്സറിയുന്ന ജനങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാരായിരിക്കും കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഉണ്ടാവുക എന്നും രാഹുൽ പറഞ്ഞു. നവംബർ 30 നാണ് തെലങ്കാന നയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 3 വോട്ടെണ്ണൽ.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്