ഹിന്ദുമതം പിന്തുടരുന്നില്ല; ദേവസ്വം ബോർഡിന് കീഴിലെ കോളെജ് പ്രിൻസിപ്പലിന് സ്ഥലംമാറ്റം
ഹിന്ദു മതം പിന്തുടരുന്നില്ല എന്ന പേരിൽ ജീവനക്കാരിയെ സ്ഥലം മാറ്റി തിരുപ്പതി - തിരുമല ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന് കീഴിലെ പോളിടെക്നിക് പ്രിസിപ്പൽ അന്‍ഷുതയ്‌ക്കെതിരെയാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചത്.
ജോലിയിൽ പ്രവേശിച്ചാൽ ഹിന്ദു മതം സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ജോലിയിൽ പ്രവേശിച്ചത്തിന് ശേഷം ഹിന്ദുമത വിശ്വാസങ്ങൾ പിന്തുടർന്നില്ല എന്ന് കാണിച്ചാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ പറഞ്ഞു. അൻഷുതയെ നരസിംഗപുരം ഫാർമസിയിലേക്കു മാറ്റിക്കൊണ്ടാണ് നടപടി എടുത്തിരിക്കുന്നത്.