തെലങ്കാന ടണൽ അപകടം; രക്ഷാ പ്രവർത്തനം ഏറ്റെടുത്ത് സൈന്യം 
India

തെലങ്കാന ടണൽ അപകടം; രക്ഷാ പ്രവർത്തനം ഏറ്റെടുത്ത് സൈന്യം

ടണലിൽ കുടുങ്ങിക്കിടക്കുന്നത് 8 പേരാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകർണൂർ തുരങ്ക അപകടത്തിൽ രക്ഷാ പ്രവർത്തനം സൈന്യം ഏറ്റെടുത്തു. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. ഇടിഞ്ഞുതാഴ്ന്ന ഭാഗം പൂർണമായും അടഞ്ഞ നിലയിലാണ്. കാൽ മുട്ടറ്റം വരെ ചെളിയാണ്. ഒരു ഭാഗത്ത് നാലടിയോളം വെള്ളമുണ്ടെന്നും ദൗത്യ സംഘം വ്യക്തമാക്കുന്നു.

അതിനിടെ, ടണലിൽ കുടുങ്ങിക്കിടക്കുന്നത് 8 പേരാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. പ്രൊജക്ട് എൻജിനീയറും സൈറ്റ് എൻജിനീയറും 6 തൊഴിലാളികളുമാണ് കുടുങ്ങിയത്. മേൽക്കൂരയിലെ വിള്ളൽ മൂലം വെള്ളമിറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്‍റെ ഒരു ഭാഗത്ത് ചില തൊഴിലാളികള്‍ ചോര്‍ച്ച പരിഹരിക്കാന്‍ അകത്ത് കയറിയപ്പോഴായിരുന്നു അപകടം. നാഗർകുർണൂൽ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ തുരങ്കം അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾക്കായി 4 ദിവസം മുൻപാണ് ഇത് തുറന്നത്.

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ബെവ്കോ ജീവനക്കാർ‌ക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോർഡ് ബോണസ്

രാഹുലിനെതിരെയുളള പ്രതിഷേധ മാർച്ചിന് എത്തിച്ച കോഴി ചത്തു; മഹിളാ മോർച്ചയ്ക്കെതിരേ പരാതി

രാഹുൽ രാജി വയ്ക്കണം; എംഎൽഎ ഓഫിസിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്

"തോളിൽ കൈയിട്ടു നടന്നവന്‍റെ കുത്തിന് ആഴമേറും''; യൂത്ത് കോൺഗ്രസിൽ പരസ്യപ്പോര്