വിജയ്‌

 
India

വിജയ്‌ക്ക് തിരിച്ചടി; സേലത്തെ പൊതുയോഗത്തിന് അനുമതി നൽകിയില്ല

ജില്ലാ പൊലീസ് മേധാവി അനുമതി നിഷേധിച്ചത്

Aswin AM

ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ‍്യക്ഷനുമായ വിജയ്‌ക്ക് തിരിച്ചടി. ഡിസംബർ നാലിന് സേലത്ത് വച്ച് നടത്താനിരുന്ന ടിവികെയുടെ പൊതുയോഗത്തിന് ജില്ലാ പൊലീസ് മേധാവി അനുമതി നൽകിയില്ല. കാർത്തിക ദീപമായതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്കായി ഉദ‍്യോഗസ്ഥരെ നിയോഗിക്കേണ്ടി വരുമെന്നാണ് പൊലീസ് വ‍്യക്തമാക്കുന്നത്.

കരൂർ ദുരന്തത്തിനു ശേഷം ആദ‍്യമായിട്ടാണ് സേലത്ത് വച്ച് ടിവികെ പൊതുയോഗം നടത്താനിരുന്നത്. രണ്ടു ജില്ലകളിൽ രണ്ടു രണ്ടു യോഗം വീതം സംഘടിപ്പിക്കാനായിരുന്നു പദ്ധതി. ഡിസംബർ രണ്ടാം വാരത്തോടെ പുതിയ അപേക്ഷ ടിവികെ നൽകിയേക്കും.

കോൽക്കത്തയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ബാസ്ബോൾ ഏറ്റില്ല; ഓസീസിനെതിരേ ഇംഗ്ലണ്ട് 172ന് പുറത്ത്

എഡിജിപി അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികൾ കൊടുത്തു വിടാൻ പത്മകുമാർ ഇടപെട്ടു; റിമാൻഡ് റിപ്പോർട്ട് പുറത്ത്

'വിശ്രമമില്ലാത്ത പോരാളി'; അനിൽ അക്കരയ്ക്ക് പിന്തുണയുമായി ടി.എൻ. പ്രതാപൻ