ധർമേന്ദ്ര പ്രധാൻ

 
India

ഒടുവിൽ കീഴടങ്ങി; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു

ശനിയാഴ്ച ഉച്ചയ്ക്കാണ് രാജിവച്ചത്.

Sarath Nath MS

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ധർമേന്ദ്ര പ്രധാൻ രാജികത്ത് നൽകി.

വിഷയത്തിൽ പ്രക്ഷോഭം തുടങ്ങി 35ാം ദിവസമാണ് രാജി. ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ സമരം നടത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണണെന്ന ആവശ്യത്തിൽ ഉറച്ചുനിന്നിരുന്നു. രാജി വച്ചില്ലെങ്കിൽ രാജ്യവ്യാപക സമരം നടത്തുമെന്നും വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് സിജെപിയും കേന്ദ്ര സർക്കാരും തമ്മിൽ മൂന്നാംവട്ട ചർച്ച നടക്കാൻ പോകുന്നതിനു തൊട്ടുമുന്നേയാണ് ധർമേന്ദ്ര പ്രധാന്‍റെ രാജി.

ഗത്യന്തരമില്ലാതെയാണ് ധർമേന്ദ്ര പ്രധാൻ രാജിവച്ചതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. വിഷയത്തിൽ സിജെപിയ്ക്ക് ശക്തമായ പിന്തുണയുമായി കോൺഗ്രസ് രംഗത്തുവന്നിരുന്നു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുൻപിൽ വൻ പ്രതിഷേധവും നടത്തിയിരുന്നു.

വെള്ളിയാഴ്ച നടന്ന രണ്ടാംവട്ട ചർച്ചയിൽ സിജെപിയുടെ മൂന്ന് ആവശ്യങ്ങളിൽ രണ്ടെണ്ണം സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ സിജെപി ഉറച്ചുനിന്നു. തുടർന്ന് സർക്കാർ സമയം തേടി. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കില്ലെന്നാണ് ശനിയാഴ്ച രാവിലെ പുറത്തുവന്ന സൂചനകൾ. എന്നാൽ ഉച്ചയ്ക്ക് 2.30ന് അപ്രതീക്ഷിതമായി രാജിവച്ച വിവരം പുറത്തുവരികയായിരുന്നു.

വിദ്യാർഥികളുടെയും യുവാക്കളുടെയും ജനാധിപത്യത്തിന്‍റയും വിജയമാണ് ധർമേന്ദ്ര പ്രധാന്‍റെ രാജിയെന്ന് ആം ആദ്‌മി പാർട്ടി പ്രതികരിച്ചു. ജനാധിപത്യത്തിന്‍റെ വലിയ വിജയമാണ് ഈ രാജിയെന്നും രാജ്യത്തെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം