ഒന്നു മുതൽ 50 വരെ എഴുതിയില്ല, നാല് വയസുകാരിയെ അച്ഛൻ അടിച്ചുകൊന്നു; അമ്മയുടെ പരാതിയിൽ അറസ്റ്റ്
ഫരീദാബാദ്: നാല് വയസുകാരിയെ അച്ഛൻ അടിച്ചുകൊന്നു. ഫരീദാബാദ് സ്വദേശിയായ കൃഷ്ണ ജെയ്സ്വാൾ (31) ആണ് മകളെ കൊലപ്പെടുത്തിയത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കൃഷ്ണ അറസ്റ്റിലായത്.
ഒന്നു മുതൽ 50 വരെ എഴുതാൻ പറഞ്ഞിട്ടും കുഞ്ഞ് എഴുതാതിരുന്നതിനെ തുടർന്നാണ് കൊലപാതകം. ഉത്തർപ്രദേശിലെ സൻഭദ്ര ജില്ലയിൽ ഖേരാടിയ ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. കൃഷ്ണ ജെയ്സ്വാളും ഭാര്യയും സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥരാണ്. പകൽ ഭാര്യ ജോലിക്ക് പോകുമ്പോൾ കൃഷ്ണയാണ് വീട്ടിൽ ഇരുന്ന് കുഞ്ഞിന്‍റെ കാര്യങ്ങൾ നോക്കുന്നത്.
ജനുവരി 21ന് ഭാര്യ ജോലിക്ക് പോയതിനു ശേഷം മകളോട് ഒന്നു മുതൽ 50 വരെ എഴുതാൻ കൃഷ്ണ ജെയ്സ്വാൾ ആവശ്യപ്പെട്ടു. എന്നാൽ കുഞ്ഞിന് എഴുതാൻ കഴിയാതിരുന്നതോടെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വൈകുന്നേരം വീട്ടിൽ എത്തിയ ഭാര്യ കണ്ടത് വീട്ടിൽ മരിച്ചു കിടക്കുന്ന മകളെയാണ്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.