ഹോർമുസിലെ യുഎസ് ആക്രമണം; മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

 
India

ഹോർമുസിലെ യുഎസ് ആക്രമണം; മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

കപ്പലിൽ 24 ഇന്ത്യൻ ജീവനക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട്

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിന് സമീപത്ത് ചരക്കു കപ്പലിനെതിരേ യുഎസ് നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യ നാവികർ കൊല്ലപ്പെട്ടു. ഒമാൻ തീരത്തു വച്ചാണ് ആക്രമണമുണ്ടായത്. പലാവ് പതാകയോടു കൂടിയ എംടി സെറ്റെബെല്ലോ എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിൽ 24 ഇന്ത്യൻ ജീവനക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട്

കേന്ദ്ര മന്ത്രി സർബാനന്ദ സോനോവൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ‌ജീവനക്കാരെ രക്ഷപെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. കൊല്ലപ്പെട്ട നാവികരുടെ മൃതദേഹം എത്രയും പെട്ടെന്ന് രാജ്യത്ത് എത്തിക്കും.

എംടി സെറ്റെബെല്ലോ കപ്പൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നു പോകാൻ അംഗീകാരം ലഭിച്ച കപ്പലുകളിൽ ഒന്നാണ്. മാത്രമല്ല യുഎസഇെ കരിമ്പട്ടികയിൽ ഉൾപ്പെട്ട കപ്പലുമല്ല. എന്നിട്ടും കപ്പലിനു നേരെ ആക്രമണമുണ്ടായത് ആശങ്കാജനകമാണ്. ഒമാനിലെ ഇന്ത്യൻ എംബസി സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

അതിതീവ്ര മഴ; 10 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

രണ്ട് കോടി വിലമതിക്കുന്ന 400 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

'ഗജിനി', 'ലഗാൻ' ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

ഝാർഖണ്ഡിൽ മിന്നലേറ്റ് 13 പേർ മരിച്ചു; എട്ട് പേർക്ക് പരുക്ക്

എൻജിൻ പണിമുടക്കി; റോ റോ കടലിലേക്ക് ഒഴുകി, കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി