India

ചൈനീസ് സിസിടിവി ക്യാമറകളുടെ ഉപയോഗം നിരോധിക്കണം; കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ്

ദേശീയ സുരക്ഷയ്ക്ക് വരെ ഭീഷണിയായേക്കാവുന്ന ചൈനീസ് സി.സി.ടി.വി.കൾ ഇന്ത്യയിൽ നിരോധിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) ദേശീയ ഭാരവാഹികളുടെ യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തിലെ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടും, ഇവയുടെ ഉപയോഗം നിരോധിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) ഇന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രിക്ക് നിവേദനം നൽകി.

ഇന്ത്യയിൽ ഉപയോഗത്തിലുള്ള ചൈനീസ് സിസിടിവികൾക്കും അതിലെ ഡാറ്റ പുറത്തുള്ള ഉപകരണങ്ങളിലേക്ക് അയക്കുവാൻ കഴിയും. മുൻപ് ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയതുപോലെ, ചൈനീസ് സിസിടിവിയുടെ ഉപയോഗവും രാജ്യത്ത് ഉടൻ നിരോധിക്കണമെന്ന് സിഎഐടി ദേശീയ നേതൃയോഗം ആവശ്യപ്പെട്ടു.

CAIT ദേശീയ പ്രസിഡന്‍റ് ശ്രീ ബി. സി. ഭാർട്ടിയ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജനറൽ സെക്രട്ടറി ജനറൽ ശ്രീ പ്രവീൺ ഖണ്ഡേൽവാൾ, മാസ്റ്റർകാർഡ് ഗ്ലോബൽ സി. ഇ. ഒ ശ്രീ. മൈക്കൽ മയബക്ക്, CAIT ദേശീയ ഭാരവാഹികളായ ശ്രീ. എസ്. എസ്. മനോജ്, സുമിത് അഗർവാൾ, പ്രകാശ് ബെയ്ദ്, സുരേഷ് സൊന്താലിയാ, വിപെൻ അഹൂജാ, സച്ചിൻ നിവഗുണെ, രമേശ് ഗാന്ധി, അമിത് ജയിൻ,പുനീത് സിംഗാൾ, പൂർണിമാ ശിരോസ്കർ, തിലക് രാജ് അരോറാ, ബ്രജേഷ് കുമാർ തുടങ്ങിവർ സംസാരിച്ചു.

ഡാറ്റാ പ്രൊട്ടക്ഷൻ നിയമമോ, മോണിറ്ററിംഗ് സംവിധാനമോ ഇല്ലെങ്കിൽ, അത്തരം സിസിടിവി സംവിധാനങ്ങൾ വഴി ലഭിക്കുന്ന ഡാറ്റയോ വിവരങ്ങളോ ലോകത്തെവിടെയും എളുപ്പത്തിൽ കൈമാറാൻ കഴിയും. സിസിടിവി നെറ്റ്‌വർക്കുകളിൽ ഇന്‍റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) ക്യാമറകൾ ഉപയോഗിക്കുന്നുവെന്നതും സിസിടിവി സിസ്റ്റങ്ങളുടെ ഇന്‍റർനെറ്റ് ഓപ്പറേറ്റഡ് ഡിജിറ്റൽ വീഡിയോ റെക്കോർഡിംഗ് (ഡിവിആർ) ഏത് സമയത്തും ആവശ്യമുള്ള തലത്തിൽ മാറ്റങ്ങൾ വരുത്താമെന്നതും ശ്രദ്ധിക്കേണ്ടതാണ്.

ചൈനീസ് ഗവൺമെന്‍റിന്‍റെ നിയന്ത്രണത്തിലോ ഭാഗികമായോ ഉടമസ്ഥതയിലോ ഉള്ള ചൈനീസ് വംശജരായ സിസിടിവി ക്യാമറകൾ ഇന്ത്യയിൽ ധാരാളം ഉപയോഗിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അമേരിക്ക, ഓസ്‌ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങൾ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ ചൈനീസ് സിസിടിവി ഉപയോഗം നിരോധിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

സിസിടിവികൾ ഇന്ത്യയിൽ നിർമ്മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്രമായ നയം ഉണ്ടാക്കണമെന്നും, രാജ്യത്തിന്‍റെ ഡാറ്റയുടെ കബളിപ്പിക്കൽ പരിരക്ഷ ഉറപ്പാക്കാൻ ഒരു ഡാറ്റാ പ്രൊട്ടക്ഷൻ നിയമം ഉടൻ പാർലമെന്‍റ് പാസാക്കണമെന്നും സിഎഐറ്റി ആവശ്യപ്പെട്ടു. ഇന്ത്യയിലെ നിലവിലുള്ള സിസിടിവി നിർമ്മാതാക്കളുടെ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പിന്തുണാ നയവും പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ദേശീയ റീട്ടെയിൽ ട്രേഡ് പോളിസി പ്രഖ്യാപനം ഇനിയും വൈകരുത്

രാജ്യത്തെ ചെറുകിട വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന തരത്തിലുള്ള ദേശീയ റീട്ടെയിൽ ട്രേഡ് പോളിസി പ്രഖ്യാപനം നടത്തുവാൻ ഇനിയും വൈകരുതെന്നും ദേശീയ നേതൃയോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 2019 ഏപ്രിൽ 19 ന് ദില്ലി തൽക്കത്തോറ സ്റ്റേഡിയത്തിൽ വച്ചു നടന്ന CAIT ദേശീയ സമ്മേളനമാണ് ഇന്ത്യയിൽ ദേശീയ റീട്ടെയിൽ ട്രേഡ് പോളിസി ഉണ്ടാകേണ്ടതിന്‍റെ ആവശ്യം സമ്മേളനത്തിന്‍റെ ഉത്ഘാടകനായി എത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയോട് നേരിട്ട് ബോധ്യപ്പെടുത്തുകയും ആയത് അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് അന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തിരുന്നു. സിഎഐറ്റി അന്നുന്നയിച്ച ആവശ്യം നടപ്പിലാക്കപ്പെടുന്ന തലത്തിൽ എത്തിയെന്നും, എന്നാൽ ഇനിയും വൈകാതെ പ്രസ്തുത പോളിസിയുടെ പ്രഖ്യാപനം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കെജ്‌രിവാളിന്‍റെ അറസ്റ്റ്: വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി

കാരക്കോണം മെഡിക്കൽ കോളെജ് കോഴക്കേസ്: ഇഡി അന്വേഷണം അവസാനഘട്ടത്തിലേക്ക്

എട്ടുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിസ്ഥാനത്തുള്ളയാളെ കോടതി വെറുതെ വിട്ടു

ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നുകഴിയുമ്പോൾ ഇടതുപക്ഷത്തേക്ക് പോയ കേരള കോൺഗ്രസ് എമ്മിന്റെ അടിത്തറ ഇളകും; മോൻസ് ജോസഫ്

കൊല്ലത്ത് ഇടിമിന്നലേറ്റ് ഒരു മരണം; ഒരാൾക്ക് പരുക്ക്