വിവാഹം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം; ഒരു കുടുംബത്തിലെ 9 പേർ മരിച്ചു

 
India

വിവാഹം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം; ഒരു കുടുംബത്തിലെ 9 പേർ മരിച്ചു

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ബുധനാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം

Namitha Mohanan

ഭോപ്പാൽ: മധ്യപ്രദേശിലെ ജാബുവയിൽ സിമന്‍റ് നിറച്ച ട്രെയിലർ ട്രക്ക് വാനിന് മുകളിലേക്ക് മറിഞ്ഞ് 9 മരണം. 2 പേർ ഗുരുതര പരുക്കുകളോടെ ചികിത്സയിൽ. മരിച്ചവരിൽ 9 പേരും ഒരേ കുടുംബത്തിൽ പെട്ടവരാണ്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ബുധനാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം.

മേഘ്‌നഗർ തഹസിലിന് അടിയിലുള്ള സഞ്ജലി റെയിൽവേ ക്രോസിംഗിന് സമീപത്തെ താൽക്കാലിക റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു വാൻ. നിർമാണത്തിലിരിക്കുന്ന റെയിൽ ഓവർ-ബ്രിഡ്ജ് (ആർ‌ഒ‌ബി) കടക്കുമ്പോൾ ട്രക്ക് നിയന്ത്രണം തെറ്റി വാനിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്ന് ജാബുവ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

ബാറുടമകളിൽ നിന്ന് മാസപ്പടി; 6 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

നേപ്പാളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പറന്ന് 4 ഇന്ത്യൻ വിമാനങ്ങൾ

കേരളത്തിലെ നദികളുടെ ആഴം കൂട്ടണം, മണൽ നീക്കണം: ഉപരാഷ്‌ട്രപതി

കായത്തിൽ മായം; രണ്ട് പ്രമുഖ ബ്രാൻഡുകൾ നിരോധിച്ചു

2027 ഏകദിന ലോകകപ്പിൽ ശ്രേയസിന് ബാക്ക് അപ്പായി തിലക് വർമ; വൻ പദ്ധതിയുമായി സെലക്റ്റർമാർ