vande sadharan express 
India

വന്ദേ സാധാരൺ എക്‌സ്‌പ്രസ് മുംബൈ-ഡൽഹി പാതയിൽ

ഓറഞ്ച്, സിൽവർ എന്നിവ ചേർത്തുള്ള നിറമാണ് ട്രെയിനിനു നൽകിയിരിക്കുന്നത്

മുംബൈ: വന്ദേഭാരതിന്‍റെ യാത്രാച്ചെലവ് കുറഞ്ഞ മോഡലായ വന്ദേ സാധാരൺ എക്സ്പ്രസ് മുംബൈയിലെത്തി. പരീക്ഷണയോട്ടത്തിനു ശേഷം മുംബൈ-ഡൽഹി പാതയിൽ സ്ഥിരമായേക്കും.

ഓറഞ്ച്, സിൽവർ എന്നിവ ചേർത്തുള്ള നിറമാണ് ട്രെയിനിനു നൽകിയിരിക്കുന്നത്. ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാവുന്ന വിധത്തിലായിരിക്കും. മണിക്കൂറിൽ 130 കിലോമീറ്ററിലാണ് ട്രെയിൻ സഞ്ചരിക്കുക. റിസർവ് ചെയ്യാതെ സാധാരണക്കാർക്ക് യാത്ര ചെയ്യാവുന്ന ജനറൽ കോച്ചുകളും റിസർവേഷൻ ടിക്കറ്റെടുത്ത് യാത്ര ചെയ്യാവുന്ന സ്പീപ്പർ കോച്ചുകളും ഉണ്ടായിരിക്കും. ഏകദേശം 1800 ഓളം യാത്രക്കാരെ വഹിക്കാനുളള ശേഷിയുള്ള ട്രെയിനിൽ 22 കോച്ചുകളാണ് ഉണ്ടാവുക.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ