VHP moves Calcutta High Court over lioness named Sita 
India

'സീത'യെ 'അക്ബറി'ന്‍റെ ജോടിയാക്കുന്നത് ഹിന്ദുക്കളോടുള്ള അനാദരവ്; കേസിൽ വനം വകുപ്പിനെ കക്ഷി ചേർത്തു

പെണ്‍സിംഹത്തിന്‍റെ സീത എന്ന പേര് മാറ്റി പുതിയ പേരിടണമെന്ന് കോടതിയിൽ പ്രധാന ഹർജിക്കൊപ്പം പുതിയ അപേക്ഷ നൽകുമെന്ന് വിഎച്ച്പി

കൊൽക്കത്ത: പശ്ചിമബംഗാളിലെ സിലി​ഗുരി സഫാരി പാർക്കിൽ സീത എന്ന പെൺസിംഹത്തെ അക്ബർ എന്ന ആൺസിംഹത്തോടൊപ്പം കൂട്ടിൽ പാർപ്പിച്ചതിനെ പശ്ചിമ ബംഗാൾ വനം വകുപ്പിന്‍റെ നടപടിയെ ചോദ്യം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. കേസ് ഫെബ്രുവരി 20 ന് പരിഗണിക്കും. സംസ്ഥാനത്തെ വനം വകുപ്പ് അധികൃതരെയും ബംഗാളിലെ സഫാരി പാർക്ക് ഡയറക്ടറെയും കേസിൽ കക്ഷി ചേർത്തു.

സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേര് നൽകിയ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും വിഎച്ച്പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേര് നൽകിയത് അപമാനകരമാണെന്നും 'സീത'യെ 'അക്ബറിനൊപ്പം' ജോടിയാക്കുന്നത് ഹിന്ദുക്കളോടുള്ള അനാദരവാണെന്നും വിഎച്ച്പി വാദിച്ചു. ഇക്കാര്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും വിഎച്ച് പി പറയുന്നു.

പെണ്‍സിംഹത്തിന്‍റെ സീത എന്ന പേര് മാറ്റി പുതിയ പേരിടണമെന്ന് കോടതിയിൽ പ്രധാന ഹർജിക്കൊപ്പം പുതിയ അപേക്ഷ നൽകുമെന്ന് വിഎച്ച്പി വിഭാഗത്തിന്‍റെ അഭിഭാഷകന്‍ അറിയിച്ചു. ആരാധനമൂർത്തികളുടെ പേര് മൃഗങ്ങൾക്ക് നൽകരുത്. പേര് മാറ്റാൻ ബംഗാൾ സർക്കാർ തയ്യാറാകണം. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിനാലാണ് കോടതിയിൽ എത്തിയത്. കോടതിയിൽ നിന്ന് അനൂകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിഭാഷകൻ വ്യക്തമാക്കി.

ഫെബ്രുവരി 16 നാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിൽ വിചിത്ര ഹർജി എത്തുന്നത്. അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജി. അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്നാണ് സിംഹങ്ങളെ ഇവിടേക്ക് എത്തിച്ചത്. എന്നാൽ പാർക്കിലെത്തുന്നതിന് മുൻപ് തന്നെ സിംഹങ്ങൾക്ക് ഇതേ പേരുണ്ടൊയിരുന്നു എന്നും പാർക്കിലെ മൃഗങ്ങൾക്ക് പേരുകൾ മാറ്റാറില്ലെന്നാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ