India

ജി-20 ഉച്ചകോടി: വർക്കിംഗ് ഗ്രൂപ്പ് കമ്മിറ്റി യോഗത്തിന് ഒരുങ്ങി വിശാഖപട്ടണം

വിശാഖപട്ടണം: ജി 20 ഉച്ചകോടിക്ക് ഒരുങ്ങി വിശാഖപട്ടണം. 2023 ലെ ആഗോള നിക്ഷേപക ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിന് ശേഷം വിശാഖപട്ടണം ജില്ലാ ഭരണകൂടവും ജിവിഎംസിയും (ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷൻ) 2023 മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടി യോഗത്തിനായി തയ്യാറായികഴിഞ്ഞു.

ജി 20 ഉച്ചകോടിക്ക് മുന്നോടിയായി നഗരത്തിലെ പൗരന്മാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി നിരവധി പരിപാടികൾ ക്രമീകരിച്ചിരിക്കുന്നതായി ജില്ലാ കലക്‌ടർ മല്ലികാർജുന അറിയിച്ചു.

കാർണിവൽ മീഡിയയാണ് ഈ ഇവന്‍റ്  നടത്തുന്നത്. ജി 20 ഉച്ചകോടിയുടെ ഭാഗമായ 2-ാമത് ഇൻഫ്രാസ്ട്രക്ചർ വർക്കിംഗ് ഗ്രൂപ്പ് (iwg) മീറ്റിംഗിന്‍റെ പ്രമേയം, ‘നാളത്തെ ധനകാര്യ നഗരങ്ങൾ- ഉൾക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമാണ്' എന്നതാണ്.

പരിപാടികൾ ഇങ്ങനെ...

മാർച്ച്-18- യോഗ 4 ഓൾ

മാർച്ച്-19- വിശാഖ് സിറ്റി മാരത്തോൺ

മാർച്ച് 22- മോക്ക് ജി 20 കോൺക്ലേവ്

മാർച്ച് 24- സാഗരതീര സ്വച്ഛത

മാർച്ച് 25 -ഫ്രീ ആർട്ട് കോൺടെസ്റ്റ്

മാർച്ച് 26 - വിശാഖ് കാർണിവൽ

മാർച്ച് 19-ന് ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരത്തിൽ സംസ്ഥാനത്തിന്‍റെ കലയുടെയും സംസ്‌കാരത്തിന്‍റേയും പ്രദർശനവും ഉണ്ടാവും.

സംവിധായകൻ സംഗീത് ശിവന്‍ അന്തരിച്ചു

പോളിങ്ങിനിടെ വോട്ടിംഗ് മെഷിൻ കത്തിക്കാൻ ശ്രമിച്ചയാളെ കസ്റ്റഡിയിലെടുത്തു

ഒഎൻവി സാഹിത്യ പുരസ്കാരം പ്രതിഭാ റായിക്

കുടുംബശ്രീ യൂണിറ്റുകള്‍ ഇനിമുതൽ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍: ഉത്തരവിറങ്ങി

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷാ രീതിയിൽ മാറ്റം: പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി