ബംഗളൂരുവിൽ സ്കൂട്ടറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു
ബംഗളൂരു: സ്കൂട്ടറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ കൽപ്പനയാണ് (38) മരിച്ചത്. ബംഗളൂരുവിലെ നന്ദിനി ലേഔട്ടിലായിരുന്നു അപകടം. ജോലി സ്ഥലത്തേക്കു പോകുന്നതിനിടെയാണ് കൽപ്പനയ്ക്കും സുഹൃത്തിനും അപകടം സംഭവിച്ചത്.
കൽപ്പനയുടെ സ്കൂട്ടറിന്‍റെ ഹാൻഡിലിൽ ലോറി വന്ന് ഇടിക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടർ റോഡിലേക്ക് മറിയുകയും കൽപ്പനയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയുമായിരുന്നു.
സംഭവസ്ഥലത്തു വച്ചു തന്നെ കൽപ്പന മരണപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.
പീന്യയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കൽപ്പന. അപകടത്തിനു ശേഷം രക്ഷപെട്ട ഡ്രൈവറെ പൊലീസ് പിടികൂടി.