ഷാർജ ഇന്ത്യൻ അസോസിയേഷനു കീഴിലുള്ള ജുവൈസ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം നടത്തിയപ്പോൾ.

 

MV

Pravasi

ഷാർജ ജുവൈസ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം

കെജിയിൽ നിന്ന് ഒന്നാം ക്ലാസിലേക്കുള്ള കുട്ടികൾക്ക് വർണാഭമായ പ്രവേശനോത്സവം

UAE Correspondent

​ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷനു കീഴിലുള്ള ജുവൈസ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം നടത്തി. കെജി ക്ലാസിൽ നിന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്കായാണ് ചൊവ്വാഴ്ച പ്രവേശനോത്സവം ഒരുക്കിയത്. വർണ ബലൂണുകളും, കൗതുകം നിറയുന്ന മാസ്കുകളും ധരിച്ച കുട്ടികൾ പ്രവേശനോത്സവം വർണാഭമാക്കി.

പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പൻ, വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, പ്രധാധ്യാപിക ദീപ്തി ടോംസി, സൂപ്പർവൈസർ ആശ രവീന്ദ്രൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടികളെ വരവേറ്റത്. സൂപ്പർവൈസ്ഴ്സ്, വിവിധ വകുപ്പ് മേധാവികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും പ്രവേശനോത്സവത്തിന്‍റെ ഭാഗമായി.

​സുരക്ഷിതമായ സ്കൂൾ അന്തരീക്ഷം, കുട്ടികൾക്കുള്ള ഗതാഗതസൗകര്യങ്ങൾ തുടങ്ങിയ മികച്ച സംവിധാനങ്ങളാണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളതെന്നു സ്കൂളിൽ പുതിയതായി ചുമതലയേറ്റ പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പൻ പറഞ്ഞു. ​ഒന്നു മുതൽ ഒൻപതുവരെയുള്ള ക്ലാസുകളിൽ പുതുതായി പ്രവേശനം തേടുന്നവർക്കായി സ്കൂളിൽ അവസരമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

20 രൂപ ഊണ് ഓർമയാകും; സബ്സിഡി ഇല്ല, ജനകീയ ഹോട്ടലുകൾ പകുതിയും പൂട്ടി

തുടക്കത്തിലേ താറുമാറായി അങ്കമാലി ട്രാഫിക് പരിഷ്കാരം

വീട്ടിൽ നിന്ന് മദ്യശേഖരം പിടിച്ച കേസ്; റിപ്പോർട്ടർ ടിവി എംഡി ആന്‍റോയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്