കേരള സോഷ്യൽസെന്‍റർ ഓട്ടിസം ബോധവത്കരണ ദിനം
അബുദാബി: കേരള സോഷ്യൽസെന്‍ററിന്‍റെ നേതൃത്വത്തിൽ ഓട്ടിസം ബോധവത്കരണ ദിനം ആചരിച്ചു. യൂണിക്വൽ ബ്രയിൻസിലെ 19 നിശ്ചയ ദാർഢ്യക്കാരായ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സെന്‍റർ പ്രസിഡന്‍റ് എ.കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വനിതാ വിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.