ഡോ. ഗ്ലോറി മാത്യു അയ്‌മനത്തിന്‍റെ പുസ്‌തക പ്രകാശനം
ഷാര്‍ജ: ഷാർജ രാജ്യാന്തര പുസ്‌തകമേളയില്‍ ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഡോ. ഗ്ലോറി മാത്യു അയ്‌മനത്തിന്‍റെ "ആമസോണ്‍ പുത്രിയല്ല ഇഗ്വാസു എന്ന് മാച്ചുപിക്‌ച്ചു" എന്ന സഞ്ചാര സാഹിത്യ പുസ്‌തകം മാധ്യമ പ്രവര്‍ത്തകന്‍ എം.സി.എ. നാസര്‍ കവിയും വാഗ്മിയുമായ ശിവപ്രസാദിനു നല്‍കി പ്രകാശനം ചെയ്‌തു.
ലിപി അക്‌ബര്‍, ഇസ്‌മയില്‍ മേലടി, സുനില്‍ കുളമുട്ടം, ചിത്രകാരിയും നര്‍ത്തകിയുമായ ദിവ്യ ഹരികിഷോര്‍, ഗഫ്‌സല്‍ അഹമ്മദ് ലിപി, എം.എ. സുഹൈല്‍, ടി.കെ. അബ്ദുല്‍ ഹമീദ്, സജീദ് ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. രാധാകൃഷ്‌ണന്‍ മച്ചിങ്ങല്‍ പുസ്‌കം പരിചയപ്പെടുത്തി. രചയിതാവ് ഡോ. ഗ്ലോറി മാത്യു നന്ദി പ്രകാശിപ്പിച്ചു.