ബിസിനസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി; അഞ്ചംഗ സംഘത്തെ ശിക്ഷിച്ച് ദുബായ് കോടതി

 
Pravasi

ബിസിനസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി; അഞ്ചംഗ സംഘത്തെ ശിക്ഷിച്ച് ദുബായ് കോടതി

നഷ്ടപരിഹാരമായി 50,000 ദിർഹവും നൽകണം

UAE Correspondent

ദുബായ്: ബിസിനസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ അഞ്ചംഗ സംഘത്തിന് ദുബായ് ക്രിമിനൽ കോടതി 6 മാസം തടവും 6 ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു. നഷ്ടപരിഹാരമായി 50,000 ദിർഹവും നൽകണം. ശിക്ഷയ്ക്കു ശേഷം ഇവരെ നാടുകടത്തും.

പൊലീസുകാരെന്ന വ്യാജേന ബിസിനസുകാരനെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയ സംഘം ഇയാളുടെ പക്കൽ നിന്ന് മൊബൈൽ ഫോണും ബാങ്ക് കാർഡുകളും 6 ലക്ഷം ദിർഹം അടങ്ങിയ ബാഗും കൈക്കലാക്കുകയായിരുന്നു.

ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ കാണിക്കാതെ പരിശോധന നടത്തുന്നവർക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പു നൽകി. പ്രതികളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

വിശ്വാസ വോട്ടെടുപ്പിൽ ടിവികെയെ പിന്തുണച്ച വിമത എംഎൽഎമാർക്കെതിരേ നടപടി

രാജ‍്യത്ത് പാൽ വില കൂട്ടി അമുൽ

മുപ്പതോളം മിസൈൽ കേന്ദ്രങ്ങളെ സജീവമാക്കി നിർത്തി ഇറാൻ

മുഖ‍്യമന്ത്രി പ്രഖ‍്യാപനം വരും മുൻപേ നെട്ടൂരിൽ സതീശനു വേണ്ടി ഫ്ലക്സ്

മുഖ‍്യമന്ത്രി പ്രഖ‍്യാപനം മേയ് 14ന്; സസ്പെൻസ് തുടരും