'ദുബായ് മല്ലത്തോൺ' പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ
ദുബായ്: രാജ്യം കടുത്ത ചൂടിലൂടെ കടന്നുപോകവെ ശാരീരിക ക്ഷമത നിലനിർത്തുന്നതിന് മാളുകൾ കേന്ദ്രീകരിച്ച് 'ദുബായ് മല്ലത്തോൺ' എന്ന പേരിൽ പുതിയ ഫിറ്റ്നസ് സംരംഭം പ്രഖ്യാപിച്ച് യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മാളുകളെ വ്യായാമത്തിനുള്ള ഇടമാക്കി മാറ്റുന്ന സംരംഭമാണിത്.
ദുബായ് സാമൂഹ്യ അജണ്ട-33 ന്‍റെ ഭാഗമായി ഓഗസ്റ്റ് മാസമാണ് ഈ സംരംഭം നടപ്പാക്കുന്നത്.ദുബായ് മാൾ, ദുബായ് ഹിൽസ് മാൾ, സിറ്റി സെന്‍റർ ദേര, സിറ്റി സെന്‍റർ മിർദിഫ്, മാൾ ഓഫ് ദി എമിറേറ്റ്‌സ്, ദുബായ് മറീന മാൾ, ദി സ്പ്രിംഗ്സ് സൂഖ് എന്നീ ഏഴ് മാളുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി. താമസക്കാർക്ക് ദിവസവും രാവിലെ 7 മുതൽ 10 വരെ മാളിൽ എത്താം. ഇവിടങ്ങളിൽ നടക്കാനും ഓടാനുമായി പാതകൾ അനുവദിക്കുന്നതാണ്. യുവാക്കൾ, മുതിർന്ന പൗരന്മാർ, താമസക്കാർ, കുട്ടികൾ, ഷോപ്പിംഗ് മാൾ ജീവനക്കാർ എന്നിവരുൾപ്പെടെ ജീവിതത്തിന്‍റെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകൾക്കും ഈ സംരംഭത്തിൽ പങ്കുചേരാം.
ഫിറ്റ്‌നസ്-ട്രാക്കിംഗ് സംവിധാനങ്ങൾ, ആരോഗ്യ അവബോധ കേന്ദ്രങ്ങൾ , കുട്ടികളുടെ പ്രത്യേക മേഖലകൾ, എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദുബായ് മല്ലത്തോണിൽ സൗജന്യമായി പങ്കെടുക്കാം . www.dubaimallathon.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം.
രജിസ്ട്രേഷൻ കഴിഞ്ഞാൽ, പങ്കെടുക്കുന്നവർക്ക് ഡിജിറ്റൽ കാർഡ് ലഭിക്കും