സിജോ ജോണി

 
Pravasi

ദുബായിലെ ഇ-സ്കൂട്ടർ അപകടം: പ്രവാസി മലയാളി അന്തരിച്ചു

ദുബായ് മുഹൈസിന ഭാഗത്ത്​ മദീന മാളിന്​ സമീപം​ ഇ-സ്കൂട്ടറിൽ സഞ്ചരിക്കവെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

UAE Correspondent

ദുബായ്: ദുബായിൽ ഇ-സ്കൂട്ടർ അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു. പാലക്കാട്​ സ്വദേശി സിജോ ജോണി (40) ആണ്​ മരിച്ചത്​. ഒരാഴ്ച മുമ്പാണ് ഇ-സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. ദുബായ് മുഹൈസിന ഭാഗത്ത്​ മദീന മാളിന്​ സമീപം​ ഇ-സ്കൂട്ടറിൽ സഞ്ചരിക്കവെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ദുബായിലെ ഷിപ്പ്​യാർഡ്​ കമ്പനിയിൽ ഫോർമാനായിരുന്നു. ഭാര്യ ദുബായിൽ സ്കൂൾ അധ്യാപികയാണ്. ​

എട്ട്​ വയസ്സുള്ള ഒരു മകളുണ്ട്​. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനാണ്​ തീരുമാനം. 2024 ഫെബ്രുവരിയിൽ തൃശൂരിൽ ഉണ്ടായ വാഹനാപകടത്തിൽ സിജോയുടെ സഹോദരിയും അധ്യാപികയുമായിരുന്ന സോണിയ ജോണി മരിച്ചിരുന്നു.

മിച്ചൽ മാർഷ് അടിയോടടി, നിക്കോളാസ് പുരാൻ ഫിനിഷർ; 16.4 ഓവറിൽ കളി തീർത്ത് ലഖ്നൗ

പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റണം; തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്ന് വിമർശനം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: മുഖ‍്യ സൂത്രധാരൻ അറസ്റ്റിൽ

ഹാന്‍റാ വൈറസ്: യുഎസിൽ 41 പേർ നിരീക്ഷണത്തിൽ

പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ: തമിഴ്നാട് മുഖ‍്യമന്ത്രി വിജയ് ഉൾപ്പടെയുള്ളവർക്ക് ക്ഷണം