ജൂണിലെ ഇന്ധന വില പ്രഖ്യാപിച്ചു: പെട്രോൾ വിലയിൽ മാറ്റമില്ല, ഡീസലിന് കുറയും
അബുദാബി: യുഎഇയിലെ ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ വിലയിൽ മാറ്റമില്ല, മെയ് മാസത്തെ നിരക്ക് തുടരും. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.58, സ്‌പെഷ്യൽ 95ന് 2.47, ഇ-പ്ലസ് 2.39 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.
എന്നാൽ, ഡീസലിന് ഇത്തവണ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിലക്കുറവുണ്ട്. ഡീസൽ ലിറ്ററിന് 2.45 ദിർഹമാണ് ജൂണിലെ നിരക്ക്. മേയിൽ ഇത് 2.52 ദിർഹമായിരുന്നു.